Turns Back | നെടുമ്പാശേരിയില്‍ നിന്ന് ശാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസില്‍ പുക; അര മണിക്കൂര്‍ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
Aug 3, 2023, 13:04 IST
കൊച്ചി: (www.kvartha.com) നെടുമ്പാശേരിയില്‍ നിന്ന് ശാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നു.
ബുധനാഴ്ച (02.08.2023) രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയില്‍ നിന്നു വന്ന മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയാക്കി.
അതേസമയം, കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകരാറിനെ തുടര്‍ന്ന് അടുത്തിടെ തിരിച്ചിറക്കിയിരുന്നു. മസ്ഖതിലേക്ക് പറന്ന ഒമാന്‍ എയര്‍വേയ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാര്‍ ഉണ്ടായതെന്നാണ് വിവരം.
Keywords: News, Kerala, Kerala-News, News-Malayalam, Kochi-News, Air India Express, Flight, Nedumbassery, Sharjah, Turns Back, Air India Express flight from Nedumbassery to Sharjah was turned back immediately.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.