SWISS-TOWER 24/07/2023

Flight Delayed | എന്‍ജിന്‍ തകരാര്‍: കണ്ണൂര്‍-അബൂദബി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് 7 മണിക്കൂര്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കണ്ണൂര്‍-അബൂദബി സെക്ടറിലെ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ഏഴുമണിക്കൂര്‍ വൈകിയതായി പരാതി. വ്യാഴാഴ്ച രാവിലെ 9.55ന് കണ്ണൂരില്‍ നിന്നും അബൂദബിയിലേക്ക് പുറപ്പെടേണ്ട ഐ എ എക്സ് 715-ാം നമ്പര്‍ ഫ്ലൈറ്റാണ് വൈകിയത്. 
Aster mims 04/11/2022

പുലര്‍ചെ അഞ്ചുമണി മുതല്‍ യാത്രക്കാര്‍ ചെക് ഇന്‍ ചെയ്തിരുന്നു. എന്നാല്‍ ഒന്‍പത് മണിയോടെ മറ്റുവിമാനങ്ങള്‍ വൈകുമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റിയ യാത്രക്കാര്‍ക്ക് ഒരുമണിവരെ മറ്റുവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിരന്തരം അന്വേഷിച്ചതോടെ രണ്ടേകാലിന് പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു.

ഒന്നരയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റി രണ്ടേകാലിന് ടേക് ഓഫിന് ശ്രമിച്ചിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര തുടങ്ങാന്‍ സാധിച്ചില്ല. പിന്നീട് ശാര്‍ജയില്‍ നിന്നുമെത്തിയ ഫ്ലൈറ്റിലാണ് യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ടത്. 150 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. 

അബൂദബിയിലേക്കുളള ഫ്ലൈറ്റ് വൈകിയതോടെ തിരിച്ച്, അബൂദബിയില്‍ നിന്നുളള സര്‍വീസുകളും കുവൈറ്റ് സര്‍വീസുകളും വൈകിയിരുന്നു. ഏഴുമണിക്കൂര്‍ ഫ്ലൈറ്റ് വൈകിയത് യാത്രക്കാരില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. വന്‍നിരക്ക് ഈടാക്കുന്ന വിമാനകംപനികള്‍ യാത്രക്കാര്‍ക്ക് മതിയായ സര്‍വീസ് നല്‍കുന്നില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Flight Delayed | എന്‍ജിന്‍ തകരാര്‍: കണ്ണൂര്‍-അബൂദബി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് 7 മണിക്കൂര്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍


Keywords:  News, Kerala, Kerala-News, Kannur-News, Kannur, Technicla Issue, #Air-India-Express, Abu Dhabi, Flight, Passengers, Protest, Air India Express flight from Kannur to Abu Dhabi delay due to technical glitch.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia