Flight Schedule | കണ്ണൂര്‍-ബെംഗ്ളൂറു സര്‍വീസില്‍ സമയക്രമത്തില്‍ മാറ്റംവരുത്തി എയര്‍ ഇന്‍ഡ്യ എക്സ്പ്രസ്
Dec 4, 2023, 11:34 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് നടത്തുന്ന കണ്ണൂര്‍-ബെംഗ്ളൂറു സമയക്രമം മാറ്റി. ഡിസംബര്‍ നാലുമുതല്‍ 2024 ജനുവരി ഒന്നുവരെയാണ് സമയം മാറ്റിയത്.
വെളുപ്പിന് 4.55ന് ബെംഗ്ളൂറില്‍ നിന്നും പുറപ്പെട്ട് 6.15-ന് കണ്ണൂരില്‍ എത്തുന്ന വിമാനം 6.45-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 8.05-ന് ബെംഗ്ളൂറിലെത്തുന്ന തരത്തിലാണ് പുതിയ സമയ ക്രമം. ഡിസംബര്‍ ഒന്‍പത്, 14 തീയതികളില്‍ സര്‍വീസില്ല. ജനുവരി രണ്ടുമുതല്‍ പഴയ സമയക്രമത്തിലേക്ക് തിരിച്ചുവരും.
നവംബര്‍ 15-നാണ് എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ ആദ്യ കണ്ണൂര്‍-ബെംഗ്ളൂറു സര്‍വീസ് തുടങ്ങിയത്. അധിക ദിവസം രണ്ടുമണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയിരുന്നത്. വളരെ നേരത്തെ വിമാനത്താവളത്തിലെത്തി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടേക് ഓഫ് സമയം മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്ത് വന്നിരുന്നു.
ഉച്ചയ്ക്ക് 2.40-ന് ബെംഗ്ളൂറില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാലുമണിക്ക് കണ്ണൂരിലെത്തി നാലരയ്ക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട്, 5.50ന് ബെംഗ്ളൂറിലെത്തുന്ന തരത്തിലായിരുന്നു സര്‍വീസ് നടത്തിയത്. കണ്ണൂരില്‍ നിന്നും ഏറ്റവും യാത്രക്കാരുളള റൂടാണ് ബെംഗ്ളൂറു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.