Politics | വ്രണിത ഹൃദയം, നിരാശഭരിതം; എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദ് ബി ജെ പിയിലേക്കോ?
Mar 10, 2024, 23:30 IST
/ ഏദൻ ജോൺ
കണ്ണൂര്‍: (KVARTHA) ദേശീയ തലത്തില്‍ തന്നെ നരേന്ദ്രമോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായ കണ്ണൂര്‍ താണ സ്വദേശി ഡോ. ഷമാ മുഹമ്മദിനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ നീക്കവുമായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം. പത്മജാ വേണുഗോപാലിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലെ ഒരു പ്രമുഖ വനിതയെ കൂടി പാര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നതിന് ദേശീയ, സംസ്ഥാന നേതൃത്വങ്ങളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എ പി അബ്ദുല്ലക്കുട്ടി, സി രഘുനാഥ് എന്നിവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ചരടുവലിച്ചതും അണിയറ നീക്കങ്ങള്‍ നടത്തിയതും ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വമായിരുന്നു.
കണ്ണൂരല്ലെങ്കില്‍ വടകരയെന്ന മത്സര പ്രതീക്ഷയുമായി കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഷമാ മുഹമ്മദ് ഡല്‍ഹിയില്‍ നിന്നും തട്ടകം മാറ്റി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചുവരികയായിരുന്നു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വ്യക്തിപരമായി ഇവര്‍ നടത്തുന്നുണ്ട്. എന്നാല്‍ ഷമയെ പലവേദികളിലും ഇകഴ്ത്തിക്കാണിക്കാനും മഹിളാ കോണ്‍ഗ്രസിന്റെയോ പോഷക സംഘടനകളുടെയോ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കാനുമാണ് പാര്‍ട്ടിയിലെ സുധാകര വിഭാഗം ശ്രമിച്ചതെന്നാണ് ആക്ഷേപം.
ഇതിന്റെ വേദന ഉളളില്‍ നിലനില്‍ക്കവെയാണ് തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാംപേരുകയായിരുന്ന ഷമയെ തഴഞ്ഞത്. താന്‍ മത്സരിക്കില്ലെന്നു നേരത്തെ പ്രഖ്യാപിച്ച കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും സ്ഥാനാര്‍ത്ഥിയായതോടെയാണ് ഷമയടക്കമുളള നവാഗത സ്ഥാനാര്‍ത്ഥികള്‍ പടിക്ക് പുറത്തായത്. വടകരയില്‍ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു ഷമ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിച്ചില്ല.
പാലക്കാട്ടു നിന്നും എംഎല്‍എയായ ഷാഫിയെ കൊണ്ടുവന്നു നിര്‍ത്തുകയായിരുന്നു സുധാകരന്റെ നേതൃത്വത്തിലുളള കെപിസിസി നേതൃത്വം ചെയ്തത്. വടകരയില്‍ കെ കെ ശൈലജയ്‌ക്കെതിരായി മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഷമയുടെയും അവരെ അനുകൂലിക്കുന്നവരുടെയും വാദം. എന്നാല്‍ ഇതിനെ പരിഗണിക്കാന്‍ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ തയ്യാറായില്ല. മുസ്‌ലിം ലീഗിന് താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണെന്ന വാദമായിരുന്നു ഷമയെ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, AICC spokesperson Dr Shama Muhammad to BJP?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.