Criticized | പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് ഭാഗ്യം; എഐ കാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട വിഡി സതീശനെ പരിഹസിച്ച് എംവി ഗോവിന്ദന്‍

 


തിരുവനന്തപുരം: (www.kvartha.com) എ ഐ കാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് ഭാഗ്യമെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ പ്രതിപക്ഷം അവസരവാദ നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. രണ്ടാം ലാവ് ലിന്‍ എന്ന് പറയുമ്പോള്‍ ഒന്നാം ലാവ് ലിന് എന്തുപറ്റിയെന്ന് പറയണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

റോഡുകളില്‍ എഐ സുരക്ഷാ കാമറ സ്ഥാപിച്ച സര്‍കാര്‍ പദ്ധതി രണ്ടാം എസ് എന്‍ സി ലാവ്ലിനാണെന്നും പദ്ധതിയില്‍ സമഗ്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടത്. യുഡിഎഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല, കരാറുമായി ബന്ധപ്പെട്ട് അദ്ദേഹം സര്‍കാറിനോട് ഏഴു ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിന്റെ ഏഴു ചോദ്യങ്ങള്‍

1. സ്വന്തമായി കരാര്‍ നിര്‍വഹിക്കാന്‍ സാമ്പത്തികമായി സാധികാത്ത എസ് ആര്‍ ഐ ടി എന്ന സ്ഥാപനം കരാര്‍ ലഭിച്ച ഉടന്‍ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാന്‍ ആദ്യം അല്‍ഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ് മാസ്റ്റര്‍, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായി ഉപകരാറുകള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത് എന്തിനാണ്?

ഏപ്രില്‍ 12ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍നിന്നു കരാര്‍ നേടിയ കംപനിയുടെ വിവരങ്ങള്‍ മറച്ചു വച്ചതു എന്തുകൊണ്ട്?

2. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒഇഎം (Original Equipment Manufacturer) അല്ലെങ്കില്‍ ഒഇഎമിന്റെ authorized Vendorക്ക് മാത്രമേ ടെന്‍ഡര്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ എഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒഇഎം/ഒഎംഎം authorized Vendor അല്ലാത്ത എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയത് എന്തുകൊണ്ട്?

3. ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, എഐ കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് (അവെീസമ ആൗശഹറരീി ഹറേ) എന്ന എസ് ആര്‍ ഐ ടി എലിന്റെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന സ്ഥാപനത്തിന് എസ് ആര്‍ ഐ ടി എലിനു കരാര്‍ ലഭിക്കാന്‍ രമൃലേഹ ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?

4. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരം 'data security, data integrity, configuration of the equipment, facility management' അടങ്ങുന്ന സുപ്രധാനമായ പ്രവര്‍ത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥകള്‍ക്ക് വിപരീതമായി എസ് ആര്‍ ഐ ടി ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?

5. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ് ആര്‍ ഐ ടി ടെക് നോ പാര്‍കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കംപനികളുടെ അണ്ടര്‍ടേകിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ?

Criticized | പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് ഭാഗ്യം; എഐ കാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട വിഡി സതീശനെ പരിഹസിച്ച് എംവി ഗോവിന്ദന്‍

6. കെല്‍ട്രോണ്‍ നല്‍കിയ കരാറിലെ എല്ലാ ജോലികളും എസ് ആര്‍ ഐ ടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏല്‍പിച്ചുകൊണ്ടു എസ് ആര്‍ ഐ ടിക്ക് മൊത്തം തുകയുടെ ആറു ശതമാനം, അതാ യതു ഒമ്പതു കോടി സര്‍വിസ് ഫീസിനത്തില്‍ (കമീഷന്‍) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സര്‍കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?

7. കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ് ആര്‍ എല്‍ ടിക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ അറ്റകുറ്റപ്പണിക്കായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

Keywords:  AI Camera Scam; MV Govindan mocks VD Satheesan, Thiruvananthapuram, News, Politics, AI Camera, Controversy,  VD Satheesan, MV Govindan, AI Camera, Media, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia