AI Camera | എഐ കാമറ: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായുള്ള യാത്രയില്‍ ഇളവില്ല; നിലപാടറിയിച്ച് കേന്ദ്രമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മോടോര്‍വാഹന വകുപ്പും കെല്‍ട്രോണും ചേര്‍ന്നു റോഡുകളില്‍ സ്ഥാപിച്ച എഐ കാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. 

12 വയസില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്നാണ് കേരള സര്‍കാറും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കേന്ദ്ര മോടോര്‍ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇളവ് തേടി സംസ്ഥാനം നല്‍കിയ കത്തിന് കേന്ദ്ര സര്‍കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

12 വയസില്‍ താ
ഴെയുള്ളവരാണ് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരെങ്കില്‍ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തല്‍ക്കാലം ഇക്കാര്യത്തില്‍ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. റോഡുകളില്‍ സ്ഥാപിച്ച കാമറകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതലാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുക. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും.

അതേസമയം, കുട്ടികളുമായി പോകുന്ന യാത്രക്കാരുടെ പക്കല്‍ നിന്ന് തിങ്കളാഴ്ച മുതല്‍ കേന്ദ്രം പിഴയീടാക്കുമോയെന്നത് വൈകിട്ട് ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് വിവരം.

AI Camera | എഐ കാമറ: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായുള്ള യാത്രയില്‍ ഇളവില്ല; നിലപാടറിയിച്ച് കേന്ദ്രമന്ത്രി
Aster mims 04/11/2022

Keywords:  News, Kerala, Kerala-News, Nitin Gadkari, AI Camera, Kids, Two Wheelers, Passengers, Road Camera, AI Camera: No Relaxation for Kids. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia