AI Camera | എഐ കാമറ കരാര്‍: സിപിഎമിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി ഘടകകക്ഷികളും ഇടയുന്നു; അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ പിണറായി സര്‍കാര്‍ ഉലയുന്നു
Apr 30, 2023, 12:58 IST
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) വിവാദമായ എഐ കാമറ അഴിമതി ആരോപണത്തില്‍ കുടുങ്ങിയതോടെ രണ്ടാം പിണറായി സര്‍കാരില്‍ സിപിഎമും ഘടകക്ഷികളും തമ്മില്‍ അസ്യാരസ്യങ്ങള്‍ തലപൊക്കി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിപറയാനാവാതെ വെളളം കുടിക്കുകയാണ് ഇടതുമുന്നണിയും സര്‍കാരും. താല്‍ക്കാലികമായി അന്വേഷണം പ്രഖ്യാപിച്ചു മുഖം രക്ഷിക്കാന്‍ സര്‍കാര്‍ ശ്രമിച്ചുവെങ്കിലും രണ്ടാം ലാവ്ലിന്‍ അഴിമതിയെന്ന ഗുരുതരമായ പ്രയോഗം പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നതോടെ മുഖ്യമന്ത്രിയും സിപിഎമും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
കണ്ണൂരിലെ കറക്കുസംഘമാണ് ഈ അഴിമതിക്ക് പിന്നിലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. പ്രതിപക്ഷം ലക്ഷ്യമിടുന്നത് സിപിഎമിനെയും മുഖ്യമന്ത്രിയുമാണെന്ന് വ്യക്തമായിട്ടും ഘടകകക്ഷികള്‍ 'നമ്മളൊന്നും അറിയില്ലേ രാമനാരായണ' എന്ന ലൈനില്‍ നില്‍ക്കുകയാണ്. ഇപ്പോള്‍ വിവാദമായ എഐ കാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ ചട്ടലംഘനം കണ്ടെത്തിയതോടെ മന്ത്രിസഭാ യോഗം രണ്ടുതവണ മാറ്റിവെച്ച ശേഷമാണ് മൂന്നാമതായി പദ്ധതിക്ക് അനുമതി നല്‍കിയത്.
കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ എഐ കാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയുളള വിയോജിപ്പുകള്‍ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് പദ്ധതി മന്ത്രിസഭാ യോഗത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ ചട്ടലംഘനവും കരാറിലെ അനൗചിത്വവും കാരണം സിപിഐ മന്ത്രിമാര്‍ ആദ്യം തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവരും ധനമന്ത്രിയും പദ്ധതിയില്‍ സൂക്ഷ്മ പരിശോധന ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നും പദ്ധതിയില്‍ പങ്കില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിലപാട് സ്വീകരിക്കുകയായിരുന്നു. കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴകുറഞ്ഞാല്‍ തിരിച്ചടവിന് പണമെവിടെ നിന്ന് ലഭിക്കുമെന്ന ചീഫ് സെക്രടറിയുടെ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.
ഒടുവില്‍ കാമറ സ്ഥാപിച്ചു മാസങ്ങള്‍ പിന്നിട്ടതോടെ ഗതാഗത സെക്രടറിയുടെ കുറിപ്പില്‍ സര്‍കാര്‍ പിടിവളളി കണ്ടെത്തി പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. കോടികള്‍ മുടക്കി സംസ്ഥാനത്തുടനീളം കാമറകള്‍ സ്ഥാപിച്ചെന്നും പൊതുമേഖലാ സ്ഥാപനമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായത്. ഇനി പദ്ധതിയില്‍ നിന്നും പിന്നോട്ടു പോകാനാവില്ല. വീഴ്ചകളും കുറവുകളും ഉള്‍ക്കൊണ്ടു പദ്ധതിക്ക് അനുമതി നല്‍കണമെന്നായിരുന്നു കുറിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മോടോര്‍ വാഹന വകുപ്പ് മുന്‍ ജോയിന്റ് കമീഷണറുടെ ഇടപെടല്‍ വിവാദമായതോടെ സര്‍കാര്‍ ഇടപെടല്‍ മറച്ചുവെച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്പ്രിംഗ്ലര്‍ കരാറിനു ശേഷം പിണറായി സര്‍കാര്‍ ചെന്നുപെട്ട വാരിക്കുഴിയാണ് എഐ കരാര്‍. പ്രത്യക്ഷത്തില്‍ അഴിമതി നടന്നുവെന്നു തോന്നിക്കുന്ന ഈ കരാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചതോടെ വരാനിരിക്കുന്ന നാളുകള്‍ രണ്ടാം പിണറായി സര്‍കാരിന് അത്ര സുഖകരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.
< !- START disable copy paste -->

Keywords: Kerala News, Malayalam News, AI Camera, LDF, UDF, Pinarayi Vijayan, Kerala Politics, Political News, Pinarayi Government, Kerala Government, AI Camera Controversy, Corruption News, CPM Government, AI Camera: Left Government Faces Corruption Allegations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.