Fined KSEB | എ ഐ കാമറ പണി തുടങ്ങി; മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിയുടെ ജീപിന് പിഴയിട്ടത് 20,500 രൂപ
Jun 21, 2023, 12:23 IST
ADVERTISEMENT
കല്‍പ്പറ്റ: (www.kvartha.com) എ ഐ കാമറ പണി തുടങ്ങി. മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിയുടെ ജീപിന് പിഴയിട്ടത് 20,500 രൂപ. വയനാട് അമ്പലവയല്‍ സെക്ഷന്‍ ഓഫിസിലെ ജീപിനാണ് പുറത്തേക്ക് തള്ളി നില്ക്കുന്ന വിധത്തില്‍ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയും പിഴ ഇട്ടത്.
ചില്ല വെട്ടാന്‍ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോയത് എഐ കാമറയില്‍ പതിഞ്ഞതാണ് പിഴയിടാന്‍ കാരണം. കെ എസ് ഇ ബിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുകയായിരുന്ന ജീപിനാണ് പണികിട്ടിയത്. ജൂണ്‍ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്.
പിഴ ഒഴിവാക്കാന്‍ മോടോര്‍ വാഹന വകുപ്പിനെ സമീപിക്കാനാണ് തീരുമാനമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. മഴക്കാലമായതോടെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ വര്‍ധിക്കും. ഈ സാഹചര്യത്തില്‍ തോട്ടിയുമായി പോകുമ്പോള്‍ വീണ്ടും പിഴവരുമോയെന്നാണ് കെ എസ് ഇ ബിക്കായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹന ഉടമയുടെ ചോദ്യം.
ചില്ല വെട്ടാന്‍ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോയത് എഐ കാമറയില്‍ പതിഞ്ഞതാണ് പിഴയിടാന്‍ കാരണം. കെ എസ് ഇ ബിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുകയായിരുന്ന ജീപിനാണ് പണികിട്ടിയത്. ജൂണ്‍ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്.
Keywords: AI camera fined KSEB's jeep Rs 20,500, Wayanad, News, KSEB Fined, AI camera, Jeep, Seat Belt, Driver, Photo, Motor Vehicle, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.