മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ പാര്‍ടി നടപടി പൂര്‍ണമായും അംഗീകരിക്കുന്നു, കൂടുതല്‍ പ്രതികരണത്തിനില്ല: കെകെ ശൈലജ
May 18, 2021, 15:38 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2021) മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ പാര്‍ടി നടപടി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കെ കെ ശൈലജ. തീരുമാനം പാര്‍ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെ കെ ശൈലജ പറഞ്ഞു.
വ്യക്തിയെ നോക്കിയിട്ടല്ല ശൈലജയെ ഒഴിവാക്കിയതെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. തോമസ് ഐസകോ ഇ പി ജയരാജനോ മോശമായതു കൊണ്ടല്ലല്ലോ അവരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്നും എളമരം കരീം ചോദിച്ചു.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന് സര്കാരില് കെ കെ ശൈലജ ഉണ്ടാകില്ലെന്ന അപ്രതീക്ഷിത തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ടി തീരുമാനം ആണെന്നും ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സി പി എം തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

