SWISS-TOWER 24/07/2023

പട്ടാള ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ രംഗത്ത്

 


ADVERTISEMENT

പട്ടാള ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ രംഗത്ത്
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിക്കിടെ ജോലി വാഗ്ദാനവുമായി ഏജന്റുമാര്‍ രംഗത്ത്. റിക്രൂട്ട് നടക്കുന്ന സ്റ്റേഡിയത്തിനു പുറത്തും ഉദ്യോഗാര്‍ത്ഥികള്‍ തങ്ങിയ ചില ഹോട്ടലുകളിലും ചെന്നാണ് ഏജന്റുമാര്‍ പട്ടാള ജോലി വാഗ്ദാനം ചെയ്യുന്നത്.
കരസേന റിക്രൂട്ട്‌മെന്റ് സുതാര്യമാണെന്നും ഇത്തരത്തില്‍ ആരെങ്കിലും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചിട്ടുണ്ടെങ്കില്‍ ഇത്തരക്കാരെ തിരിച്ചറിയണമെന്നുമാണ് അധികൃതര്‍ പറയുന്നത്.
യോഗ്യതയും കഴിവും ഉള്ളവര്‍ അവരുടെ സ്വയം പ്രയത്‌നം മൂലം ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏജന്റുമാര്‍ തങ്ങളുടെ കഴിവുകൊണ്ടാണ് ജോലിക്ക് തെരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടുകൊണ്ട് പണം തട്ടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. 
കരസേന റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഇന്നേവരെ ആര്‍ക്കും പരാതി ഉണ്ടായിട്ടില്ല. എന്നാല്‍ ചില ഏജന്റുമാര്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടുള്ള ചിലരാണ് ഉദ്യോഗാര്‍ത്ഥികളെ ജോലി വാഗ്ദാനം നല്‍കി സമീപിച്ചതെന്ന് സൂചനയുണ്ട്.

Keywords: Kasaragod, Army-recruitment-rally, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia