SWISS-TOWER 24/07/2023

Police Case | രാത്രിയിൽ റോഡിലിറങ്ങി ഭയപ്പെടുത്തിയിരുന്ന 'വെള്ളവസ്ത്ര ധാരി'യുടെ സത്യാവസ്ഥ അറിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പേടിപ്പെടുത്തുന്ന രീതിയിൽ രാത്രിയിൽ പുറത്തിറങ്ങുന്ന വെള്ളവസ്ത്ര ധാരിയുടെ സത്യാവസ്ഥ അറിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ. കുറച്ച് ദിവസങ്ങളായി കാലടി ഭാഗത്ത് ഇത്തരത്തിലുള്ള വസ്ത്രവുമായി ഒരു സ്ത്രീ ഭീതിപ്പെടുത്തുന്നതായി പലരും പറഞ്ഞിരുന്നു. മൂക്കിന് താഴെ വെള്ളത്തുണി കെട്ടിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇവർ യാത്രക്കാർക്കെല്ലാം വലിയ ഭയമാണ് സൃഷ്ടിച്ചിരുന്നത്. കാലടി, മഞ്ഞപ്ര ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടക്കുകയും ഇടയ്ക്ക് ഇറങ്ങി നടക്കുന്നതുമാണ് ഇവരുടെ രീതിയെന്നാണ് പറയുന്നത്.

Police Case | രാത്രിയിൽ റോഡിലിറങ്ങി ഭയപ്പെടുത്തിയിരുന്ന 'വെള്ളവസ്ത്ര ധാരി'യുടെ സത്യാവസ്ഥ അറിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ

കഴിഞ്ഞ ദിവസം ഇവരെ പ്രദേശവാസികൾ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് വസ്തുത പുറത്തുവന്നത്. വയോധികയായ ഇവരെ പ്രദേശവാസികൾ തടഞ്ഞ് നിർത്തുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷമായി താൻ ഈ വേഷം തന്നെയാണ് ധരിക്കുന്നതെന്നും വയോധിക പറയുന്നു. പിന്നാലെ കാലടി പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കുട്ടിക്കൊണ്ട് പോകുകയായിരുന്നു.

എന്നാൽ, ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ എങ്ങനെ കേസെടുക്കുമെന്നായിരുന്നു പൊലീസിനോട് ഇവരുടെ ചോദ്യം. ആവശ്യമില്ലാതെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിനെതിരെ പരാതി നൽകുമെന്നും അവർ പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ വനിതാ പൊലീസ് ഇവരെ വീട്ടിൽ കൊണ്ടുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്നും എങ്ങനെ കേസെടുക്കുമെന്നുമാണ് പൊലീസ് ചോദിക്കുന്നത്.

Keywords: News, Kerala, Kochi, Police, Women, Case, Fear, Perumbavoor, Social Media, Viral, Aged by fear; Even the youngsters were scared and the locals stopped the car.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia