Inspiration | പ്രായം വെറും നമ്പർ മാത്രം; 3 തലമുറകൾക്കൊപ്പം അരങ്ങിലെത്താൻ നാട്യഗുരു

​​​​​​​

 
age is just a number dance guru to perform with three gener
age is just a number dance guru to perform with three gener

Photo: Arranged

● എട്ടാം വയസില്‍ കളരിപരിശീലനത്തിലൂടെയാണ് തുടക്കം. 
● ഇന്ത്യക്കകത്തും പുറത്തും ഭരതനാട്യവും കഥകളിയും അവതരിപ്പിച്ച ഇദ്ദേഹത്തിന്  നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
● 1949 മേയ് 10-ന് കണ്ണൂർ മാതമംഗലം എരമത്താണ് കൃഷ്ണൻ മാസ്റ്ററുടെ ജനനം. 

പയ്യന്നൂർ: (KVARTHA) പ്രായത്തെ തോൽപ്പിച്ച് തൻ്റെ എഴുപത്തിയാറാം വയസിലും നൃത്തത്തെ ജീവിതത്തോട് ചേർത്തു നിർത്തുകയാണ് കൃഷ്ണൻ മാഷെന്ന നൃത്തഗുരു. പയ്യന്നൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ മൂന്ന് തലമുറകൾക്കൊപ്പം  നൃത്തം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ നാട്യഗുരു.

സ്കൂൾ കലോത്സവങ്ങളിൽ കലാതിലകവും കലാപ്രതിഭ പട്ടവും നേടിയ നടി മഞ്ജു വാര്യർ, വിനീത് കുമാർ, അനുപമ കൃഷ്ണൻ, മുരളി എച്ച് ബട്ട്, എം കെ ഷിജിത്ത് കുമാർ, സി വിപിൻദാസ് തുടങ്ങി നിരവധി പ്രതിഭകളെ കലയുടെ വിവിധ ഭാവങ്ങൾ പകർന്ന് വിസ്മയം സൃഷ്ടിച്ച നൃത്ത ഗുരുവാണ് എൻ വി കൃഷ്ണൻ എന്ന കൃഷ്ണൻ മാസ്റ്റർ. ഷംനാ കാസിം, പാർവതി നമ്പ്യാർ, ഹീരാ നമ്പൂതിരി, സയനോര, ഫിലിപ്പ് ചിത്ര അയ്യർ തുടങ്ങി അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളുടെ പട്ടിക വളരെ വലുതാണ്. 

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കഥകളിയിലും കേരളനടനത്തിലുമെല്ലാം വിദ്യാർത്ഥികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉന്നതിയിലെത്തിച്ചിട്ടുണ്ട് ഈ മഹാഗുരു.
ഇന്ത്യക്കകത്തും പുറത്തും നിരവധി തവണ ഭരതനാട്യവും കഥകളിയും അവതരിപ്പിച്ച ഇദ്ദേഹത്തിന്  നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1949 മേയ് 10-ന് കണ്ണൂർ മാതമംഗലം എരമത്താണ് കൃഷ്ണൻ മാസ്റ്ററുടെ ജനനം. എട്ടാം വയസില്‍ കളരിപരിശീലനത്തിലൂടെയാണ് തുടക്കം. ഇരുപതാം വയസ്സില്‍ ചെന്നൈയിലെ ലോകപ്രശസ്തയായ രുഗ്മണിദേവി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തിലെ വിദ്യാര്‍ഥിയായി. നൃത്ത പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അവിടെ അധ്യാപകനുമായി. 1984-85 വര്‍ഷം പയ്യന്നൂരില്‍ തിരിച്ചെത്തി. മഹാദേവഗ്രാമത്തിലെ നൃത്തപ്രതിഭ വി പി ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി. 

ഇപ്പോള്‍ 38 വര്‍ഷമായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് താമസം. ഭാര്യ ഗീത കലാരംഗത്തില്ലെങ്കിലും മക്കളായ സംഘമിത്രയും മഹേന്ദ്രനും അംബരീഷും നൃത്തരംഗത്ത് അച്ഛന്റെ ശിഷ്യരായി. സംഘമിത്രയും കൊച്ചുമകള്‍ വൈഗയും നൃത്തരംഗത്ത്  സജീവമാണ്. പയ്യന്നൂരിൽ നടന്ന കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ മനസ് നിറയെ നൃത്താനുഭവുമായി കൃഷ്ണൻ മാസ്റ്റർ വേദിയിലെത്തിയത് കലാപ്രതിഭകൾക്ക് പുത്തൻ അനുഭവമായിരുന്നു.


#DanceGuru #Bharatanatyam #KeralaArt #AgeDefying #Inspiration #ClassicalDance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia