Wild Elephant | ധോണിയിലേക്ക് മാറ്റിയ അട്ടപ്പാടി അഗളി വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ചികിത്സ തുടങ്ങി
Nov 2, 2023, 16:14 IST
പാലക്കാട്: (KVARTHA) അട്ടപ്പാടി അഗളി വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് വ്യാഴാഴ്ച (02.11.2023) ധോണിയില്‍ ചികിത്സ തുടങ്ങി. വെറ്റനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ. വനപാലകര്‍ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകര്‍ പറയുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 26നാണ് കൂട്ടംതെറ്റിയ നിലയില്‍ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയില്‍ കണ്ടെത്തിയത്. ആനക്കൂട്ടം എത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഏറ്റെടുത്ത് ധോണിയിലേക്ക് മാറ്റിയത്
രോഗബാധയെ തുടര്‍ന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകര്‍ കണ്ടെത്തുമ്പോള്‍ പൊക്കിള്‍കൊടിയില്‍ മുറിവും അണുബാധയും ഉണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ചൊവ്വാഴ്ച (31.10.2023) രാത്രിയോടെയാണ് ജുംബിയെ ധോണിയിലെത്തിച്ചത്.
മുന്‍പ് പാലൂരില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന വനം വകുപ്പിന്റെ സംരക്ഷണത്തിലിരിക്കെ ചരിഞ്ഞിരുന്നു. അതുകൊണ്ടാണ് ധോണിയിലെത്തിച്ച കുട്ടിയാനയ്ക്ക് വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
നേരത്തെ പിടി സെവന് വേണ്ടി നിര്‍മിച്ച കൂട്ടില്‍ കഴിയുന്ന കുട്ടിയാന വേഗത്തില്‍ സുഖം പ്രാപിച്ച് പോരുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയുടെ ഭാവി കാര്യത്തില്‍ തീരുമാനമെടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.