Maoist | വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; തന്‍ഡര്‍ബോള്‍ട് തിരച്ചില്‍ നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാനന്തവാടി: (KVARTHA) വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ തന്‍ഡര്‍ബോള്‍ട് തിരച്ചില്‍ നടത്തി. ബുധനാഴ്ച (24.04.2024) രാവിലെ ആറ് മണിയോടെയാണ് നാലംഗ സംഘമെത്തിയത്.

മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 20 മിനുട് നേരം പ്രദേശത്ത് ഇവര്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. സി പി മൊയ്തീന്‍ ഉള്‍പെടെ നാല് പേരാണ് എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ ഇന്റലിജന്‍സ് റിപോര്‍ടുണ്ടായിരുന്നു.

Maoist | വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; തന്‍ഡര്‍ബോള്‍ട് തിരച്ചില്‍ നടത്തി

മാവോയിസ്റ്റുകള്‍ 20 മിനുടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എത്തിയ നാല് പേരില്‍ രണ്ടു പേരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ വനം വികസന കോര്‍പറേഷന്റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തുനിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Keywords: News, Kerala, Kerala-News, Wayanad-News, Thunderbolt, Search, Probe, Police, Natives, Boycott, Election, Lok Sabha Election, Wayanad News, Again Maoist presence in Wayanad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia