കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: അബുദാബിയില്‍ നിന്നും കടത്തിയ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചു
Feb 19, 2020, 19:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com 19/02/2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണം പിടികൂടി അബുദാബി വിമാനത്തില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെയെത്തിയ യാത്രക്കാരില്‍നിന്നാണ് ഒന്നേകാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ വിമാന യാത്രക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി സഞ്ജു ഇല്ലത്ത്, കാസര്‍കോട് സ്വദേശികളായ മഹിന്‍, എ. ജാബിര്‍, ഫര്‍ബാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പുലര്‍ച്ചെ 3.45-ന് അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ സഞ്ജുവില്‍ നിന്ന് 1657 ഗ്രാം സ്വര്‍ണവും മഹിനില്‍ നിന്ന് 467 ഗ്രാമും രാവിലെ അഞ്ചുമണിയോടെ ദുബൈയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലെത്തിയ ജാബിര്‍, ഫര്‍ബാസ് എന്നിവരില്‍ നിന്ന് 467 ഗ്രാം സ്വര്‍ണം വീതവുമാണ് പിടികൂടിയത്.
സഞ്ജുവില്‍ നിന്ന് ജ്യൂസ് ജാറിനുള്ളില്‍ ജനല്‍ ഘടിപ്പിക്കുന്ന വിജാഗിരി പോലെ ഒളിപ്പിച്ചു വെച്ച നിലയിലും മറ്റു മൂന്നുപേര്‍ പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു സ്വര്‍ണം. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് നാല് യാത്രക്കാരില്‍ നിന്നായി ഒരു ദിവസം സ്വര്‍ണം പിടികൂടുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Keywords: Kerala, Kannur, News, Gold, Seized, Kannur Airport, Abu Dhabi, Again Gold seized in Kannur Airport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.