Police Action | ലോകകപ് കഴിഞ്ഞിട്ടും തലയെടുപ്പോടെ നില്‍ക്കുന്നു കണ്ണൂരിലെ തെരുവുകളില്‍ നെയ്മറും മെസിയും റൊണാള്‍ഡോയും, ഫാന്‍സുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലിസ്
Sep 21, 2023, 20:51 IST
കണ്ണൂര്‍: (www.kvartha.com) ഖത്വർ ലോകകപ് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും കണ്ണൂരിലെ തെരുവുകളില്‍ നെയ്മറും മെസിയും റൊണാള്‍ഡീന്യയും നിറഞ്ഞു നില്‍ക്കുന്നു. ആവേശത്തോടെ ഇഷ്ടതാരങ്ങളുടെ കൂറ്റന്‍ ബോർഡുകൾ ഉയര്‍ത്തിയ വിവിധ രാജ്യങ്ങളുടെ ഫാന്‍സുകാര്‍ അതഴിച്ചു മാറ്റാന്‍ തയ്യാറാകാത്തത് യാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്. എന്നാല്‍ ഇത്തരം അനാസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയുമായി മുന്‍പോട്ടു വന്നിരിക്കുകയാണ് പൊലിസും കണ്ണൂര്‍ ജില്ലാ ഭരണകൂടവും.
കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറക്കുന്ന തരത്തില്‍ ജില്ലയിലെ പൊതു റോഡുകളുടെ പരിസരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ളക്സുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്വന്തം ഉത്തരവാദിത്തത്തില്‍ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ജില്ലാതല മോണിറ്ററിങ്ങ് സമിതി യോഗം പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. റോഡുകളിലേക്ക് തളളി നില്‍ക്കുന്നതും കാലപരിധി അവസാനിച്ചതുമായ ബോര്‍ഡുകളും നീക്കം ചെയ്യണം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച് മോണിറ്ററിങ്ങ് സമിതി യോഗം ചേര്‍ന്ന് അനധികൃതമായി ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വികരിക്കും.
ലോക ഫുട്ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട കൂറ്റന്‍ ഫ്ളക്സുകള്‍ പല ഭാഗങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നതായും അവ രണ്ട് ദിവസത്തിനകം നീക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.
ആരാധനാലയങ്ങളുടേയും ക്ലബുകളുടേയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരിപാടി നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പെ ബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നിയന്ത്രിക്കും.
ഉദ്ദേശ്യ തീയ്യതിക്ക് രണ്ട് ദിവസത്തിനകം ബാനറുകളും ബോര്‍ഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി എല്ലാ മാസങ്ങളിലും പോലീസ് സഹായത്തോടെ പരിശോധന നടത്തും. ജില്ലയില്‍ സ്ഥാപിച്ച അനധികൃത ഫ്ളക്സുകളും ബോര്‍ഡുകളും സംബന്ധിച്ച വിവരം ചിത്രം സഹിതമാണ് യോഗത്തില്‍ പൊലീസ് ഹാജരാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ പൊലിസ് സൂപ്രണ്ട് പി കെ രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍, സബ് ഇന്‍സ്പെകടര്‍ സി വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു . കേരള ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു മോണിറ്ററിങ് സമിതി രൂപംകൊണ്ടത്.

Keywords: Kerala News, Kannur News, Kannur Police, Police Action, World Cup Flex Board, After the World Cup, Neymar, Messi and Ronaldo are standing tall in the streets of Kannur; Police action against the fans.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.