SWISS-TOWER 24/07/2023

Tourism fair | പിണറായിക്ക് പിന്നാലെ ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപിലേക്ക് പോകുന്നതിനു മുന്‍പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംഘവും കൂടി വിദേശയാത്ര നടത്തുന്നു. ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് റിയാസും സംഘവും പാരിസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍കറ്റില്‍ പങ്കെടുക്കും.

Tourism fair | പിണറായിക്ക് പിന്നാലെ ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക്

മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ആദ്യവാരമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോകിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

Keywords: After Pinarayi, Minister Muhammad Riaz and his team went to Paris to participate tourism fair, Thiruvananthapuram, News, Politics, Travel & Tourism, Minister, Foreign, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia