ലോക്ഡൗണിനു ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് ഗതാഗതവകുപ്പ്; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനം ഏര്‍പെടുത്തണമെന്നും ശുപാര്‍ശ; പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്പത്തിക ബാധ്യത
May 15, 2020, 16:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.05.2020) കൊവിഡ് 19 ലോക്ഡൗണിനു ശേഷം പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്പത്തിക ബാധ്യത. ലോക്ഡൗണിനു ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ഇനി ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച യോഗമാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഒന്നുകില്‍ നിലവിലുള്ള നിരക്കിന്റെ അന്‍പത് ശതമാനം കൂട്ടുക, അല്ലെങ്കില്‍ നൂറുശതമാനം. ഇതായിരുന്നു കെഎസ്ആര്‍ടിസിയുടെ ശുപാര്‍ശ. സാമൂഹിക അകലം പാലിച്ച് സ്വകാര്യബസുകള്‍ക്ക് കൂടി സര്‍വീസ് നടത്തണമെങ്കില്‍ നൂറുശതമാനം കൂട്ടിയേ പറ്റുവെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ഓര്‍ഡിനറിയില്‍ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 16 ആകണം. എന്നാല്‍ ഇതു പന്ത്രണ്ടോ പതിനഞ്ചോ ആയി ചുരുക്കാമെന്നാണ് ശുപാര്‍ശ.
തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 10 രൂപ 20 ആയും, 12 രൂപ 24 ആയും, 13 രൂപ 26 ആയും ഉയര്‍ത്താം. അന്‍പത് ശതമാനം യാത്രക്കാരെ പാടുള്ളൂവെന്നതു കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ ബസില്‍ യാത്ര അനുവദിക്കാനാകില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തണം.
പിടിഎ കമ്മിറ്റികള്‍ക്ക് ബസ് വാടകയ്‌ക്കെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണം. ലോക്ഡൗണിന് ശേഷം ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചാല്‍ ഓര്‍ഡിനറി സര്‍വീസ് മാത്രം ഓടിച്ചാല്‍ മതിയെന്നാണ് തീരുമാനം. ടിക്കറ്റ് നിരക്ക് നൂറ് ശതമാനം കൂട്ടിയാല്‍ പോലും മാസം 42 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്.
സാമൂഹിക അകലം പാലിച്ചുവേണം യാത്രക്കാരെ സീറ്റുകളില്‍ ഇരുത്താന്‍. ചെറിയ സീറ്റില്‍ ഒരാള്‍ക്കു മാത്രവും മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ക്കായി മാറ്റിവയ്ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
അതേസമയം, വൈദ്യുതി നിരക്ക് ഉപഭോക്താക്കള്‍ ശനിയാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് കെഎസ്ഇബി നിലപാട് അറിയിച്ചത്. കൊവിഡ് കാരണം വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു മാസം സാവകാശം നല്‍കിയിരുന്നു.
Keywords: After lockdown, kerala transport corporation wants double hike, Thiruvananthapuram, News, Trending, Lockdown, KSRTC, Bus, Transport, Increased, Students, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.