Mukesh | 'തോമസ് കുട്ടി വിട്ടോടാ'; തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വീണ്ടും മുകേഷ്

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ചാനലുകൾ നടത്തിയ തിരഞ്ഞെടുപ്പ് സർവേകളിൽ വിജയ സാധ്യത കൽപ്പിക്കാത്ത കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എംഎൽഎയമായ മുകേഷ് വീണ്ടും ചലച്ചിത്ര രംഗത്തേക്ക്. എൻ.കെ പ്രേമചന്ദ്രൻ എം.പിക്കെതിരെ കൊടും ചൂടിൽ പൊരിഞ്ഞ പോരാട്ടം നടത്തിയെന്ന ആത്മവിശ്വാസത്തിലാണ് മുകേഷ്, എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിൽ വേഷമിടുന്നത്. അന്നം തരുന്ന സിനിമ വിട്ടിട്ട് കളിയുമില്ലെന്നാണ് മുകേഷിൻ്റെ നിലപാട്.

Mukesh | 'തോമസ് കുട്ടി വിട്ടോടാ'; തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വീണ്ടും മുകേഷ്

കനത്ത ചൂടിനും, തെരഞ്ഞെടുപ്പ് ചൂടിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒന്നര മാസമായി മുകേഷ്. തിരക്കുകൾക്ക് ചെറിയ ഇടവേള ലഭിച്ചതോടെയാണ് തൻ്റെ ഉപജീവമാർഗമായ വെള്ളിത്തിരയിലേക്ക് കൊല്ലത്തിൻ്റെ എംഎൽഎ വീണ്ടും മടങ്ങിയെത്തിയത്. കത്തിക്കയറിയ കൊല്ലത്തെ രാഷ്ട്രീയ പോരാട്ടത്തിൽ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നാണ് മുകേഷ് പറയുന്നത്.

കോട്ടയത്തിൻ്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രീകരണം. മുൻ ക്രൈംബ്രാഞ്ച് ഡിഐജി ആയിരുന്ന സ്വന്തം പിതാവ് പി എം കുഞ്ഞി മൊയ്‌ദീൻ കേസ് ഡയറിയിൽ നിന്നാണ് നിഷാദിൻ്റെ സിനിമ പിറക്കുന്നത്. അതിശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി കൊല്ലത്തു നടന്നത്. മറ്റൊരു ചലചിത്ര താരമായ കൃഷ്ണകുമാറായിരുന്നു ബിജെപി സ്ഥാനാർത്ഥി. കൃഷ്ണകുമാർ വോട്ടിങ് ഷെയർ ഉയർത്തിയാൽ എൻ കെ പ്രേമചന്ദ്രനെ തറപറ്റിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ.
Aster_MIMS
  
Mukesh | 'തോമസ് കുട്ടി വിട്ടോടാ'; തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വീണ്ടും മുകേഷ്

Keywords: News, Kerala, Kannur, M Mukesh, Kollam, Lok Sabha Election, Politics, UDF, LDF, Candidate, Cinema, After election, Mukesh returned to shooting location.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia