Martin George | കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി ആസൂത്രിതമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) ജനാധിപത്യത്തെ കശാപ്പുചെയ്ത് കുത്സിത മാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയം കണ്ടെത്താന്‍ ശ്രമിക്കാറുള്ള മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സ്ഥിരം ശൈലിയുടെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കണ്ടതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് പ്രസ്താവിച്ചു.  

Martin George | കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി ആസൂത്രിതമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്
ബാലറ്റ് പേപറില്‍ ഉണ്ടായ പിഴവുകള്‍ ഏതെങ്കിലും ചില ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി മാത്രം കാണാനാവില്ല. സിപിഎം അനുകൂല സംഘടനയും സര്‍വകലാശാല അധികാരികളും നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഇക്കാര്യങ്ങള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ചരിത്രത്തിലിതുവരെ ഇല്ലാത്ത വിധം നിഷേധിച്ച പിണറായി സര്‍കാരിനെതിരെയുള്ള അമര്‍ഷം സെനറ്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഭരണാനുകൂല ജീവനക്കാര്‍ ഭയപ്പെടുകയും ഇതിനെ അട്ടിമറിക്കാനുളള ശ്രമം എന്ന നിലയിലാണ് ബാലറ്റ് പേപറില്‍ നടത്തിയ കൃത്രിമത്വമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

Keywords:  Advocate Martin George Says Kannur University Senate election is planned, Kannur, News, Advocate Martin George, Criticized, Probe, Allegation, Employees, Ballet Papper, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia