അരുന്ധതി റോയി കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്തയാളുമാണ്; എട്ടുമണി കഴിഞ്ഞാല്‍ പിന്നെ ബോധമില്ല: മാന്‍ ബുക്കര്‍ പ്രൈസ് ജേതാവിനെതിരെ അതിരുവിട്ട പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍; കമ്മീഷണര്‍ക്ക് പരാതി നല്‍കി എസ് എഫ് ഐ

 


കൊച്ചി: (www.kvartha.com 02.02.2020) മാന്‍ ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി അഡ്വ.എ ജയശങ്കര്‍. എറണാകുളം ഗവ. ലോ കോളജില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ലോക പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിക്കെതിരെ ജയശങ്കര്‍ അതിരു കടന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്.

അരുന്ധതി റോയ് നല്ലയാളാണ്, കടുത്ത മദ്യപാനിയും തലയ്ക്ക് വെളിവില്ലാത്ത സ്ത്രീയുമാണ്. എട്ടു മണി കഴിഞ്ഞാല്‍ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീ ആണെന്നുമായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

അരുന്ധതി റോയി കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്തയാളുമാണ്; എട്ടുമണി കഴിഞ്ഞാല്‍ പിന്നെ ബോധമില്ല: മാന്‍ ബുക്കര്‍ പ്രൈസ് ജേതാവിനെതിരെ അതിരുവിട്ട പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍; കമ്മീഷണര്‍ക്ക് പരാതി നല്‍കി എസ് എഫ് ഐ

ഗാന്ധിജിയുടെ നവജീവന്‍ പ്രസിദ്ധീകരണത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ച് കേരള സാഹിത്യോത്സവത്തില്‍ അരുന്ധതി റോയിയുടെ പരാമര്‍ശത്തെ അധികരിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജയശങ്കര്‍. പ്രസ്താവന അധികരിച്ചുള്ള ചോദ്യത്തിന് എവിടെ എങ്കിലും കേട്ടത് ഇത്തരത്തില്‍ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്നായിരുന്നു ജയശങ്കറിന്റെ മറുപടി.

എന്നാല്‍ ഇത് അരുന്ധതി റോയിയുടെ പ്രസ്താവന ആണെന്ന് ചോദ്യകര്‍ത്താവ് മറുപടി നല്‍കിയപ്പോഴാണ് അരുന്ധതി റോയിക്കെതിരെയുള്ള ജയശങ്കറിന്റെ ഈ പരാമര്‍ശം. എന്നാല്‍ ജയശങ്കറിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എസ് എഫ് ഐ കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Keywords:  Advocate A Jayashankar against Arundhati Roy, Kochi, News, Criticism, Complaint, Politics, CPM, Writer, Allegation, Ernakulam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia