ഈ മാസം 30വരെ ഹൈക്കോടതി അടയ്ക്കണം; ചീഫ് ജസ്റ്റിസിന് കത്ത് നല്കി അഭിഭാഷക അസോസിയേഷന്
Jun 20, 2020, 15:42 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 20.06.2020) ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നല്കി. കൊവിഡ് പോസിറ്റീവായ പൊലീസുകാരന് കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ആവശ്യം. പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 പേരാണ് നിരീക്ഷണത്തില്‍ പോയത്. രണ്ട് പേര്‍ക്ക് പൊലീസുകാരനുമായി നേരിട്ട് സമ്പര്ക്കവുമുണ്ടായി.
അതേസമയം ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ഓഫീസും അടച്ചിരിക്കുകയാണ്.
കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊലീസുകാരന് ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് നിരീക്ഷണത്തില്‍ പോയത്.
17 തീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ടുമായി പൊലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ എത്തിയത്. കോടതിയിലെത്തിയ പൊലീസുകാരന് വിജിലന്‍സ് ജി പി എ രാജേഷിന് റിപ്പോര്‍ട്ട് കൈമാറി. ഈ റിപോര്‍ട്ട് ജി പ കോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കുകയും പിന്നിട് ജഡ്ജിക്ക് കൈമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് ജസ്റ്റിസ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
പൊലീസുകാരന് ഇന്ത്യന്‍ കോഫി ഹൗസ് അടക്കമുള്ള സ്ഥലങ്ങളിലും പോയിട്ടുണ്ട്. സമ്പര്‍ക്കതില്‍ ഏര്‍പെട്ടവരുടെ വിശദാംശങ്ങള്‍ അറിയാന്‍ ഹൈക്കോടതി സിസിടിവി ദൃശ്യം പരിശോധിക്കും.

Keywords: News, Kerala, Kochi, High Court, Judiciary, Case, Police, COVID-19, Justice, Judge, Lawyers, Advocate association letter to chief justice to shut down High Court till June 30
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.