അഡ്വൈസ് മെമ്മോ കിട്ടി, പക്ഷേ യുവാവിന് 5 മാസമായിട്ടും നിയമനമായില്ല

 


ആലപ്പുഴ: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി കളര്‍കോട് സനാതനപുരം വാര്‍ഡ് ചന്ദ്രാലയം വീട്ടിലെ നിഷാദ് എസ് ചന്ദ്രനെ തിരഞ്ഞെടുത്തുവെന്ന് പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ അറിയിപ്പ് ലഭിച്ചത് കഴിഞ്ഞ സെപ്തംബര്‍ 12 നായിരുന്നു.

എന്നാല്‍ 5 മാസമായിട്ടും നിയമനമുണ്ടാകാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയും പി.എസ്.സി ഓഫീസുകള്‍ കയറിയിറങ്ങിയും അലയുകയാണ് ഇപ്പോള്‍ നിഷാദ്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായി സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലി ഇയാള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

അഡ്വൈസ് മെമ്മോ കിട്ടി, പക്ഷേ യുവാവിന് 5 മാസമായിട്ടും നിയമനമായില്ലഅഡ്വൈസ് മെമ്മോ ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ നിയമന ഉത്തരവ് ലഭിക്കുമെന്നാണ് ചട്ടത്തില്‍ പറയുന്നതെങ്കിലും നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒഴിവില്ലെന്നും ഇനി പുതിയ മെഡിക്കല്‍ കോളജ് കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പരിഗണിക്കാമെന്നുമാണ് ആരോഗ്യവകുപ്പ് മേധാവികള്‍ ഈ മൂപ്പത്തിമൂന്ന് കാരനായ യുവാവിനോട് പറയുന്നത്. ഒഴിവ് മെഡിക്കല്‍ വകുപ്പ് റിപോര്‍ട്ട് ചെയ്തതനുസരിച്ചാണ് റാങ്ക് പട്ടിക തയാറാക്കി അഡ്വൈസ് മെമ്മോ അയച്ചതെന്നാണ് ഈ വിഷയത്തില്‍ പി.എസ്.സി നല്‍കുന്ന വിശദീകര­ണം.

Keywords: Alappuzha, Department, Lift, Medical, Ward, Kalarcodu, Month, Kvartha, Malayalam News, Kerala Vartha, Advise Memo, Job, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia