Marriage | കളിയല്ല കല്യാണം! വിവാഹം കഴിക്കാൻ പോകുന്നവർക്ക് പെണ്ണ് കെട്ടിയവർ നൽകുന്ന ഉപദേശങ്ങൾ


ഏദൻ ജോൺ
(KVARTHA) ഒരു ഗ്രൂപ്പിൽ വിവാഹം കഴിച്ച (Married) വ്യക്തികളോട് ഒരു ചോദ്യം (Question) ഉയർന്നു. വിവാഹം (Wedding) കഴിക്കാൻ പോകുന്നയാൾക്ക് നിങ്ങളുടെ ഉപദേശം (Advice) എന്തായിരിക്കും എന്നതായിരുന്നു ചോദ്യം. ചിലർ ഇതിന് ഉപദേശരൂപേണ ഉത്തരം (Answer) നൽകിയപ്പോൾ മറ്റ് ചിലർ രസകരമായ പ്രതികരണങ്ങളാണ് നൽകിയത്. വിവാഹ ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നവരും നെഗറ്റീവ് ആയി കാണുന്നവരും ഉണ്ടെന്നത് അവർ പറഞ്ഞ ഒരോ ഉത്തരങ്ങളിലും വ്യക്തമായിരുന്നു.
ചിലർ കുടുംബജീവിതം (Family Life) സ്വർഗമായി കാണുമ്പോൾ മറ്റ് പലർക്കും കുടുംബജീവിതമെന്നത് നരകതുല്യമാണെന്നത് ഇതിൽ നിന്ന് വ്യക്തമാകും. വിവാഹം കഴിക്കാൻ പോകുന്നയാൾക്ക് നിങ്ങളുടെ ഉപദേശം എന്തായിരിക്കും, ഈ ചോദ്യത്തിന് ചില മറുപടികൾ ശ്രദ്ധയിൽ കൊണ്ടു വരുന്നു.
1. പെണ്ണും ആണും കല്യാണം കഴിച്ചാൽ ജീവിതം തുടങ്ങുമ്പോൾ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ ആയി ജീവിച്ചാൽ മരിക്കും വരെ ഒന്നിച്ച് ജീവിക്കാം. രണ്ട് കുട്ടികൾ വേണം. അതിൽ കുടുതൽ പാടില്ല. അങ്ങനെയാണെങ്കിൽ നല്ല രീതിയിൽ കുടുംബം പോകും. അവശ്യത്തിന് എല്ലാം ആകാം .
2. പുറത്ത് നിന്ന് നോക്കുമ്പോൾ നല്ല രസമാണ്. അകപ്പെട്ടാൽ ജഗ പൊക. വിവാഹ ആലോചനയുമായി വന്നവനെ സൂക്ഷിക്കുക, അവനാണ് നിന്റെ ഏറ്റവും വലിയ ശത്രു. നീ സമാധാനമായി സന്തോഷത്തോടെ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
3. പരസ്പരം മനസിലാക്കി ജീവിക്കുക. ഒത്തുപോകില്ല എന്ന് ഉറപ്പുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരിക്കലും ശ്രമിക്കരുത്. നിങ്ങൾക്ക് രണ്ട് പേർക്കും മറ്റൊരു ജീവിതം കിട്ടും. പക്ഷെ കുഞ്ഞുങ്ങൾ അനാഥരാകും, അത് ചെയ്യരുത്.
4. ഞാൻ എന്ന വ്യക്തിത്വത്തിൽനിന്നും നമ്മൾ എന്ന വ്യക്തിത്വത്തിലേയ്ക്ക് പോകുന്നു എന്ന് രണ്ട് ആളും ചിന്തിക്കുക. പിന്നെ കണക്കുകൾ തെറ്റാതെ കൂട്ടുക. കല്യാണം കഴിക്കണം. ദുഃഖം, സന്തോഷം എല്ലാം ഫീൽ ചെയ്യണം. സന്തോഷം മാത്രം ഒരു രസം ഇല്ല. ഇടയ്ക്കു ദുഃഖം വേണം, തല്ലു പിടുത്തം വേണം. എന്നാലെ ലൈഫ് ആവുള്ളു.
5. വിളമ്പിയത് ഭക്ഷിക്കുക, അർത്ഥം മനസ്സിലായോ, നമുക്ക് ലഭിച്ചതിനെ കുറവുകളോടുകൂടി സ്വീകരിക്കുക, കുറ്റപ്പെടുത്താതെ ആയിരുന്ന അവസ്ഥയിൽ സ്നേഹിക്കുക, എല്ലാം തികഞ്ഞവരെ കിട്ടില്ല. എല്ലാ കുറവുകളോടുകൂടി തന്റെ ഇണയെ സ്നേഹിക്കുക. വിവാഹത്തിന് മുൻപ് വേണ്ട അന്വേഷണങ്ങൾ തീർച്ചയായും നടത്തണം. കുറ്റങ്ങളും കുറവുകളും പൊറുത്ത് പരസ്പരം സന്തോഷത്തോടെ മരണം വരെ സുഖമായി ജീവിക്കുക. കല്യാണം കഴിച്ചു ഇരുവരും പരസ്പരം ആഗ്രഹങ്ങൾ പരിഗണിച്ചു ജീവിച്ചാൽ ഇതുപോലെ നല്ലൊരു ജീവിതം വേറെ കാണില്ല.
6. നന്നായി ആലോചിച്ചിട്ട് മാത്രം കല്യാണം കഴിക്കുക. പെണ്ണിനെക്കുറിച്ചു നല്ലവണ്ണം അന്വേഷിക്കണം. പഠിച്ച കോളജ്, സ്കൂൾ പിന്നെ പുള്ളിക്കാരിയുടെ നാട്ടുകാർ, ഏത് ദേവാലയത്തിൽ ആണ് പോകുന്നത്, അവിടെ ആരോടെങ്കിലും ഒക്കെ നന്നായി തിരക്കണം. കല്യാണം കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കല്യാണത്തിന് മുമ്പേ പരസ്പരം എല്ലാക്കാര്യങ്ങളും അന്യോന്യം തുറന്നു പറയണം. മുൻപ്രണയം, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എല്ലാം തന്നെ അന്യോന്യം സംസാരിക്കണം. പെണ്ണ് കണ്ട് കഴിഞ്ഞാൽ 'സേവ് ദി ഡേറ്റിന്' മുമ്പ് കാര്യങ്ങൾ എല്ലാം അന്യോന്യം പങ്കു വയ്ക്കണം. നന്നായി സംസാരിച്ചു രണ്ടു പേർക്കും വിവാഹം നടക്കുന്നതിൽ താൽപര്യമാണ്, എന്നൊരു തീരുമാനം വന്നതിനു ശേഷം മാത്രം കല്യാണം കഴിക്കുക.
7. ഇതൊരു സ്ഥിരം പരിപാടി ആക്കരുത്. പൂതി മാറാൻ ഒന്നോ രണ്ടോ, അതിൽ കൂടരുത്. വലിയ മണ്ടത്തരം. പറ്റുമെങ്കിൽ കല്യാണം കഴിക്കാതിരിക്കുക. ഈ തവണ വരുന്ന പാകപ്പിഴകൾ പരിഹരിച്ച് വേണം അടുത്ത കല്ല്യാണത്തിന് പോകുവാൻ.
8. ഒരു കാരണവശാലും ഭാര്യയുടെ ചിലവിലും ഭാര്യ വീട്ടിലും പൊറുക്കാൻ പോകരുത്. ഉപദേശികൾ കൂടുമ്പോൾ അവകാശികൾ കുറയാതെ നോക്കണം.
9. പരസ്പരം മനസ്സിലാക്കി മാത്രം കല്യാണം. പണം, ജോലി, സെക്സ്, ചുമ്മാ, എന്നീ കാര്യങ്ങൾ ആണ് നിങ്ങളെ കല്യാണത്തിന് പ്രേരിപ്പിച്ചത് എങ്കിൽ നിങ്ങൾ രണ്ട് ജീവിതം ആണ് തകർക്കാൻ പോകുന്നത്. ആലോചിച്ചു മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് വിവാഹം. സാമ്പത്തികമായി സ്വയം പ്രര്യാപ്തത വന്നതിന് ശേഷം ആൺകുട്ടികൾ വിവാഹം കഴിക്കുക. ഭാര്യ ഗർഭിണിയായാൽ, അവൾക്ക് മനോവിഷമമുണ്ടാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.
10. കല്യാണമേ വേണ്ട എന്നല്ല. വിവാഹബന്ധത്തിൽ ക്ഷമ വേണം. വിട്ട് വീഴ്ചകൾ രണ്ട് പേരുടെ അടുത്ത് നിന്നും വേണം. ദൈവത്തിങ്കൽ വിശ്വസിക്കുന്നു എങ്കിൽ ദൈവത്തിൻ്റെ ഒരു കൽപനയിൽ പെടുന്നതാണ് വിവാഹം. വിവാഹം സ്വർഗത്തിൽ നടക്കുന്നു, മാറാൻ പറ്റില്ല, സഹിക്കുക. ക്ഷമിക്കുക, ജീവിക്കുക.
11. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ? കളിയല്ല കല്യാണം.
ഇതൊക്കെയായിരുന്നു വിവാഹം കഴിക്കാൻ പോകുന്നവർക്ക് വിവാഹം കഴിച്ചവർ നൽകുന്ന ഉപദേശം. എന്തായാലും ഇതിൽ നിന്ന് നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ സ്വീകരിക്കാം. അതുപോലെ നല്ല ഒരു വിവാഹ ജീവിതത്തിനും നല്ല ഒരു കുടുംബത്തിനുമായി വിവാഹത്തിന് തയാറെടുക്കുന്നവർ പരിശ്രമിക്കുക. അവർക്ക് ഏതെങ്കിലും തരത്തിൽ ഈ ഉപദേശങ്ങൾ പ്രയോജനപ്പെടുമെങ്കിൽ സന്തോഷം..