സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണമെന്ന് അഡ്വ സുമേഷ് അച്യുതന്
Jul 10, 2020, 16:50 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 10.07.2020) സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണമെന്ന് കെ പി സി സി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ചെയര്മാന് സുമേഷ് അച്യുതന്. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഒബിസി ഡിപ്പാര്‍ട്ട് മെന്റ് ജില്ലാ കമ്മിറ്റി നടത്തിയ ' പൊന്നുരുക്കി സമരം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും മാത്രമല്ല വീണയുടെ ഫ് ളാറ്റിലും എത്തും. അക്കാദമിക് യോഗ്യത ഒട്ടുമില്ലാത്ത സ്വപ്ന ഐ ടി വകുപ്പില്‍ 1.5 ലക്ഷം ശമ്പളം വാങ്ങുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീന ശക്തിയായി മാറിയതിലും കാരണം വീണയുമായുള്ള ബന്ധമാണ് . സ്വര്‍ണ്ണക്കടത്തുകാരുടെ താല്‍പ്പര്യ സംരക്ഷണത്തിനായാണ് സര്‍ക്കാര്‍ ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കി ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിച്ചത്.
ഇതിലൂടെ വിദഗ്ദ്ധ തൊഴിലാളികളായ ലക്ഷകണക്കിനു പേര് വിവിധ ആനുകൂല്യം ലഭിക്കാതെ രണ്ടാം കിടക്കാരായി. ബോര്‍ഡ് നിര്‍ത്തലാക്കിയതു മൂലം ആഭരണ നിര്‍മ്മാതക്കളായ വന്‍കിടക്കാര്‍ക്ക് ബോര്‍ഡിലേക്ക് അടക്കേണ്ട തുക ഒഴിവാക്കി നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ ലാഭം ആഭരണ നിര്‍മാണ യൂണിറ്റ് മുതലാളിമാര്‍ ഭരണക്കാര്‍ക്ക് പങ്കുവെക്കുകയാണ്. കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കാനും ആഭരണമാക്കാനും ഭരണക്കാരുടെ ഒത്താശയോടെ മിക്ക ജില്ലകളിലും യന്ത്രവല്‍കൃത സംവിധാാനമുള്ള റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുമേഷ് അച്യുതന് പറഞ്ഞു.
തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന പൊന്നുരുക്കി സമരത്തിന് ഒബിസി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് ഗോപാലകൃഷ്ണന് ചേലക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് പി ആര് സ്വാഗതവും പറഞ്ഞു. സംസ്ഥാന വൈസ് ചെയര്മാന് എ വി സജീവ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സതീഷ് വിമലന്, ജിതേഷ് ബലറാം, ജില്ലാ വൈസ് ചെയര്മാന്മാരായ വിനീഷ് തയ്യില്‍, ശശി പോട്ടയില്‍, സ്റ്റാര്‍ലി തോപ്പില്‍, ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി ഗിരീഷ്, വിനോദ് കുറുവത്ത്, ശങ്കരനാരായണന്, മുസ്തഫ തലശ്ശേരി, ഭാസ്കരന്, അയ്യന്തോള്‍ ബ്ലോക്ക് ചെയര്മാന് രാജറാം, തൃശൂര്‍ ബ്ലോക്ക് ചെയര്മാന് സുജിത്ത് പുതുപ്പിള്ളി, സുമീഷ് ചേലക്കര, അജീസ് കണിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Adv Sumesh Achuthan seeks probe into links between Swapna Suresh and Veena, Thrissur, News, Chief Minister, Pinarayi vijayan, Daughter, Smuggling, Allegation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.