കൊറോണ ബാധയേക്കാള്‍ ഹൃദയഭേദകമാണീ കാഴ്ചകള്‍! ധോണിയുടെ മകളുടെ അപ്പിയും, ഐശ്വര്യ റായിയുടെ ഗര്‍ഭവും, സണ്ണി ലിയോണിന്റെ നിതംബവും, അമൃതാനന്ദമയിയുടെ ചുംബനവും ചര്‍ച്ചയാക്കപ്പെടുന്ന നാട്ടിലെ മാതൃദിനത്തിലെ രണ്ട് വാര്‍ത്തകള്‍! ലജ്ജ തോന്നുന്നു നമ്മുടെ നാട്ടിലെ ഇത്തരം അവസ്ഥകള്‍ കാണുമ്പോള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.05.2020) മാതൃദിനം എല്ലാവരും ആഘോഷിക്കുമ്പോള്‍ സന്തോഷം അനുഭവിക്കേണ്ട ആ ദിനത്തില്‍ സങ്കടപ്പെടുന്നവരും കഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ അത്തരം കാഴ്ചകളൊക്കെ കണ്ടിട്ടും കാണാത്തപോലെ നടിക്കുകയാണ് നമ്മളില്‍ പലരും.

ഈ സാഹചര്യത്തില്‍ മാതൃദിനത്തിലെ രണ്ട് സംഭവങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് അഡ്വ ശ്രീജിത്ത് പെരുമന.  കൊറോണ ബാധയേക്കാള്‍ ഹൃദയഭേദകമാണീ കാഴ്ചകള്‍ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് തുടങ്ങുന്നത്.

കൊറോണ ബാധയേക്കാള്‍ ഹൃദയഭേദകമാണീ കാഴ്ചകള്‍! ധോണിയുടെ മകളുടെ അപ്പിയും, ഐശ്വര്യ റായിയുടെ ഗര്‍ഭവും, സണ്ണി ലിയോണിന്റെ നിതംബവും, അമൃതാനന്ദമയിയുടെ ചുംബനവും ചര്‍ച്ചയാക്കപ്പെടുന്ന നാട്ടിലെ മാതൃദിനത്തിലെ രണ്ട് വാര്‍ത്തകള്‍! ലജ്ജ തോന്നുന്നു നമ്മുടെ നാട്ടിലെ ഇത്തരം അവസ്ഥകള്‍ കാണുമ്പോള്‍

പോസ്റ്റിന്റെ പൂര്‍ണരൂപം;

കൊറോണ ബാധയേക്കാള്‍ ഹൃദയഭേദകമാണീ കാഴ്ചകള്‍..

ധോണിയുടെ മകളുടെ അപ്പിയും, ഐശ്വര്യ റായിയുടെ ഗര്‍ഭവും, സണ്ണിലിയോണിന്റെ നിതംബവും , അമൃതാനന്ദമയിയുടെ ചുംബനവും ചര്‍ച്ചയാക്കപ്പെടുന്ന നാട്ടിലെ #മാതൃദിനത്തിലെ രണ്ട് വാര്‍ത്തകള്‍ !

#ഒന്ന് മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശിലേക്ക് നടന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ ഭാര്യ വഴിമധ്യേ പ്രസവിച്ചു ; ചോരക്കുഞ്ഞുമായി നടന്നു തീര്‍ത്തത് 160 കിലോമീറ്റര്‍.

ലോക്ഡൗണിനിടെ മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്ര തിരിച്ച അതിഥിസംസ്ഥാന തൊഴിലാളിയുടെ ഭാര്യയാണ് വഴിമധ്യേ കുഞ്ഞിന് ജന്‍മം നല്‍കിയത്

പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം നടത്തം പുനരാരംഭിച്ച ആ അമ്മ നടന്നു തീര്‍ത്തത് 160 കിലോമീറ്റര്‍.

ശകുന്തള എന്ന സ്ത്രീയാണ് ഭര്‍ത്താവിനൊപ്പം നാസിക്കില്‍ നിന്നും സത്നയിലേക്ക് യാത്ര തിരിച്ചത്. മെയ് അഞ്ചിന് ശകുന്തളയ്ക്ക് റോഡരികില്‍ കുഞ്ഞിന് ജന്‍മം നല്‍കേണ്ടി വരികയായിരുന്നു. ആഗ്ര മുംബൈ ദേശീയ പാതയോരത്താണ് ഇവര്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഒപ്പമുണ്ടായിരുന്ന നാലു സ്ത്രീകളാണ് ഇവര്‍ക്ക് സഹായത്തിനുണ്ടായിരുന്നത്.

മഹാരാഷ്ട്ര- മധ്യപ്രദേശ് അതിര്‍ക്കടുത്തുള്ള ബിജാസന്‍ നഗരത്തില്‍ ഇവരുള്‍പ്പെടുന്ന സംഘം എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കുഞ്ഞിനെയും അമ്മയെയും കണ്ടത്.

#രണ്ട് മകളെ കോവിഡില്‍ നിന്ന്? രക്ഷിക്കാന്‍ അമ്മ കാല്‍നടയായി താണ്ടി?? 900 കിലോമീറ്റര്‍

ലഖ് നോവിലെ ഉള്‍പ്രദേശത്തെ ആളൊഴിഞ്ഞ ഹൈവേയിലൂടെ പാഞ്ഞെത്തിയ ട്രക്കിനു മുന്നില്‍ ആ അമ്മ കൈനീട്ടി. എന്നാല്‍, അമ്മയെ ഒന്നുനോക്കുക പോലും ചെയ്യാതെ ട്രക്ക് ഡ്രൈവര്‍ അതേവേഗതയില്‍ വണ്ടിയോടിച്ചുപോയി.

ലിഫ് റ്റുകിട്ടുമെന്ന പ്രതീക്ഷയിലാണ് റുഖ്‌സാന ബാനു ട്രക്കിനു കൈകാണിച്ചത്. ഒരു കൈയില്‍ ബാഗും മറുകൈയില്‍ മൂന്നു വയസുള്ള മകള്‍ നര്‍ഗീസും.

കോവിഡില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനാണ് ആ 25കാരി ഇന്ദോറില്‍ നിന്ന് അമേത്തിയിലേക്ക് കാല്‍നടയായി 900 കിലോ മീറ്റര്‍ താണ്ടിയെത്തിയത്. കഴിഞ്ഞ രാത്രി മുതല്‍ എന്റെ മകളൊന്നും കഴിച്ചിട്ടില്ല. അവളെ കുറിച്ചാണ് ആധി മുഴുവന്‍.

വണ്ടിയൊന്നും കിട്ടിയില്ലെങ്കിലും കാല്‍നടയായിത്തന്നെ ബാക്കിയുള്ള ദൂരവും ഞങ്ങള്‍ പൂര്‍ത്തിയാക്കും.

എട്ടുപേര്‍ കൂടി സഹയാത്രികരായുണ്ട് കൂട്ടിന്. മധ്യപ്രദേശിലെ ഇന്ദോറിലാണ് റുഖ് സാനയും ഭര്‍ത്താവ് ആഖിബ് അലിയും താമസിക്കുന്നത്.

#വാല്‍ : ലോക്ക് ഡൗണ്‍ എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് എന്നതിനപ്പുറം ഒരു പകര്‍ച്ചവ്യാധിക്കെതിരെ ജനങ്ങള്‍ സ്വമേധയാ ഏറ്റെടുക്കുന്ന വലിയ ഉത്തരവാദിത്വമാണ് അല്ലാതെ രാജ്യം ആഭ്യന്തര യുദ്ധത്തിലോ അടിയന്തരാവസ്ഥയിലോ, പട്ടാള ഭരണത്തിലോ അല്ലെന്ന് ഈ നാട്ടിലെ പൊലീസും, ഉദ്യോഗസ്ഥരും, ഭരണകൂടവും മനസിലാക്കണം.

വിശന്ന വയറുമായി കുടിവെള്ളം പോലുമില്ലാതെ നാടുകളിലേക്ക് നടക്കുന്ന മനുഷ്യരെ സഹായിക്കാന്‍ തയ്യാറാകണം. ചുരുങ്ങിയപക്ഷം താമസവും ഭക്ഷണവും, ചികിത്സയും നല്‍കണം അത് ആരുടേയും ഔദാര്യമല്ല അംബാനിക്കും അദാനിക്കും തുല്യമായി അവര്‍ അര്‍ഹിക്കുന്ന അവകാശമാണ്. ഈ മണ്ണില്‍ ആത്മാഭിമാനത്തോടെയും മൗലികാവകാശങ്ങളോടെയും ജീവിക്കുക എന്നത്.

അഡ്വ ശ്രീജിത്ത് പെരുമന


Keywords:  Adv Sreejith Perumana facebook post about mother's day, Thiruvananthapuram, News, Facebook, Post, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia