ജി എസ് ടി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ നിയമപരമല്ലെന്ന് അഡ്വ. എസ് അബ്ദുൽ നാസർ; 'വ്യാപാരികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന പരിശോധനകൾ നിർത്തിവപ്പിക്കാൻ സർകാർ അടിയന്തരമായി ഇടപെടണം'
Nov 4, 2021, 13:45 IST
കൊച്ചി: (www.kvartha.com 04.11.2021) കേരളത്തിലെ സ്വർണ മേഖലയെ മാത്രം ലക്ഷ്യം വച്ചുള്ള ജിഎസ്ടി ഉദ്യോഗസ്ഥർ എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ് പരിശോധനകൾ നടത്തുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.
കാൽ നടയായി പോകുന്നവരെ തടയാനോ, അവരെ ദേഹപരിശോധന നടത്തുന്നതിനോ ജിഎസ്ടി നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. ജിഎസ്ടി നിയമം വകുപ്പ് 129 അനുസരിച്ച് മോടോർ ഘടിപ്പിച്ച വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ ദേഹ പരിശോധന നടത്താനുള്ള അധികാരവും ജിഎസ്ടി ഉദ്യോഗസ്ഥർക്കില്ല. കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക പരിശോധനകളും നിയമ വിരുദ്ധമാണ്. സാധാരണ പൗരന് 250 ഗ്രാം സ്വർണം കൈവശം വക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ വ്യാപാര സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ നിലവിൽ ഉത്തരവുകളൊന്നും ഇല്ലാതിരിക്കെ, കടകൾക്ക് മുന്നിൽ നിന്ന് നീരീക്ഷിക്കുകയും ഓടിച്ചിട്ട് പിടിക്കുകയും, കടയിൽ കയറി തല്ലുകയും ചെയ്യുന്നത് സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥർ ആരും ഓഫീസിലില്ല. എല്ലാവരും സ്വർണക്കടകൾക്കുമുന്നിൽ നിന്ന് പിടിച്ചുപറിക്കാരെ പോലെ പെരുമാറുന്നു. സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കൂട്ടാൻ ഇതുപകരിക്കില്ല. വ്യാപാരികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പരിശോധനകൾ നിർത്തിവപ്പിക്കാൻ സർകാർ അടിയന്തരമായി ഇടപെടണമെന്നും അഡ്വ. എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kochi, Kochi News, GST, Gold, Gold Price, Advocate, Officer, Goverment, Adv. S Abdul Nasar, Adv. S Abdul Nasar says that inspections conducted by GST officials are not legal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.