P Santhoshkumar | ശബരിമലയെ കോണ്‍ഗ്രസ് ഒരു വിവാദ കേന്ദ്രമാക്കുന്നതിനായി ശ്രമിക്കുന്നത് പ്രബുദ്ധരായ എല്ലാ മലയാളികളും തിരിച്ചറിയണമെന്ന് അഡ്വ. പി സന്തോഷ്‌കുമാര്‍ എം പി
Dec 12, 2023, 17:08 IST
കണ്ണൂര്‍: (KVARTHA) ശബരിമലയെ ഒരു വിവാദ കേന്ദ്രമാക്കുന്നതിനും അവിടെ കേന്ദ്ര സര്‍കാരിന്റെ ഇടപെടലിന് അവസരം സൃഷ്ടിക്കാനും കേരളത്തിലെ കോണ്‍ഗ്രസ് എം പിമാര്‍ നടത്തുന്ന ശ്രമം പ്രബുദ്ധരായ എല്ലാ മലയാളികളും തിരിച്ചറിയണമെന്ന് സി പി ഐ രാജ്യസഭാംഗം അഡ്വ. പി സന്തോഷ്‌കുമാര്‍ എം പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള എല്ലാ നടപടികളും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍കാരും സ്വീകരിച്ചിട്ടുണ്ട്. അസൗകര്യങ്ങള്‍ എന്തെങ്കിലും ഉടലെടുത്തിട്ടുണ്ടങ്കില്‍ അത് ചര്‍ച്ചകളിലൂടെയും കൂടുതല്‍ ഇടപെടലിലൂടെയും പരിഹാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി ജെ പിയെക്കാള്‍ അധികം ഇടതുപക്ഷത്തെ കരിവാരി തേക്കാനാണ് ശബരിമല വിഷയം ഉയര്‍ത്തി യു ഡി എഫ് നടത്തുന്ന പ്രതിഷേധ നാടകങ്ങള്‍. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യു ഡി എഫ് എം പിമാര്‍ നടത്തിയ പ്രതിഷേധം ഇതിന്റെ ഭാഗമായിരുന്നു. ഭക്തരുമായി ബന്ധപ്പെട്ട വിഷയങ്ങളെ അതിന്റെ ആര്‍ജവത്തോടെ കാണാനുള്ള ഇച്ഛാശക്തി യു ഡി എഫിന് നഷ്ടമായെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ ശബരിമല വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് എം പിമാര്‍ നോടീസ് നല്‍കിയതും ഇതിന്റെ ഭാഗമായി വേണം വിലയിരുത്താന്‍.
വര്‍ഗീയ ശക്തിയായ ബി ജെ പിയെക്കാളുപരി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. കേന്ദ്രത്തിലെ ബി ജെ പിക്ക് അനുകൂല നിലപാടെടുക്കുന്ന ഒരു ഘടകമായി കേരളത്തിലെ കോണ്‍ഗ്രസ് തരം താഴ്ന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും അഖിലേന്‍ഡ്യാ നേതാക്കളും ബി ജെ പിക്ക് വര്‍ഗീയ കാര്‍ഡിറക്കാന്‍ കളമൊരുക്കുകയാണെന്നും സന്തോഷ് കുമാര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Keywords: News, Kerala, Kerala-News, Politics-News, Kannur-News, Advocate, P Santhoshkumar, MP, Congress, Hypocrite, Sabarimala Issue, Politics, Party, Political Party, Kannur News, BJP, UDF, Protest, Pilgrim, CPI, Adv. P Santhoshkumar MP says that Congress is hypocrite on the Sabarimala issue.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.