BJP Response | റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ബി ജെ പി മറുപടി പറയേണ്ടതില്ലെന്ന് അഡ്വ. കെ ശ്രീകാന്ത്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കാസര്‍കോട് റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ബിജെപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ ശ്രീകാന്ത് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പിണറായിയുടെ പൊലീസാണ് കേസ് അന്വേഷിച്ചത്. യുപിയിലെയോ ഗുജറാതിലേയോ പൊലീസ് അല്ല കേസന്വേഷണം നടത്തിയതെന്നും അനാവശ്യമായി വീണ്ടും സംഘടനയെ വലിച്ചിഴയ്ക്കരുതെന്നും ശ്രീകാന്ത് പറഞ്ഞു.

ഏതെങ്കിലും സംഘടനയ്ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് പിണറായിയുടെ പൊലീസ് പോലും പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ആര്‍ എസ് എസ് ശാഖയ്ക്ക് കാവലിരിക്കാന്‍ കെ സുധാകരന്റെ ഗണ്‍മാന്റെ ആവശ്യം ഇല്ലെന്നും ശ്രീകാന്ത് പറഞ്ഞു.
Aster_MIMS

BJP Response | റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ബി ജെ പി മറുപടി പറയേണ്ടതില്ലെന്ന് അഡ്വ. കെ ശ്രീകാന്ത്



Keywords: Adv K Sreekanth about Riyas Moulavi Murder Case, Kannur, News, Adv K Sreekanth, Riyas Moulavi Murder Case, Politics, BJP, Criticism, Police, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia