കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസ്; അനുപമയുടെ അമ്മയടക്കം 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Nov 2, 2021, 19:18 IST
തിരുവനന്തപുരം: (www.kvartha.com 02.11.2021) കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അനുപമ എസ് ചന്ദ്രന്റെ അമ്മയടക്കം അഞ്ചു പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള അനുപമയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നല്‍കിയിരുന്നതെങ്കിലും കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അനുപമ ഈ വാദം ഉന്നയിച്ചിരുന്നില്ല. താല്‍കാലിക സംരക്ഷണത്തിന് വിട്ടുനല്‍കി എന്നായിരുന്നു അനുപമ പരാമര്‍ശിച്ചിരുന്നത്.
Keywords: Adoption row: Anticipatory bail granted to 5 accused, including Anupama's mother, Thiruvananthapuram, News, Arrest, Bail, Court, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.