SWISS-TOWER 24/07/2023

Resignation | കെ ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിട്യൂട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കോട്ടയം കെ ആര്‍ നാരായണന്‍ ഇൻസ്റ്റിട്യൂട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന് അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശങ്കര്‍ മോഹനെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. 
Aster mims 04/11/2022

ഇൻസ്റ്റിട്യൂടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിനും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കര്‍ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനായിരുന്നു. കെ ആര്‍ നാരായണന്‍ ഇൻസ്റ്റിട്യൂടിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി മാര്‍ച് 31 വരെയാണ്.

ഇൻസ്റ്റിട്യൂടിലെ ജാതിവിവേചന വിവാദങ്ങള്‍ക്കിടെയാണ് ശങ്കര്‍ മോഹന്‍ രാജിവച്ചത്. അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നല്‍കിയത്. ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സര്‍കാര്‍ നിയോഗിച്ച കമിഷന്റെ റിപോര്‍ട് പുറത്തുവരുന്നതിനു മുന്‍പായിരുന്നു ശങ്കര്‍ മോഹന്റെ രാജി.

ഇൻസ്റ്റിട്യൂടിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ആളാണ് ശങ്കര്‍ മോഹന്‍. ശങ്കര്‍ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോ പരിചയമോ ഉള്ള മറ്റൊരാളില്ല. അത്തരമൊരാളെയാണ് അപമാനിച്ച് ഇറക്കിവിട്ടതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Resignation | കെ ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിട്യൂട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു


ശങ്കര്‍ മോഹനെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അടൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Keywords:  News,Kerala,State,Top-Headlines,Latest-News,Resignation,Trending,Controversy,CM, Adoor Gopalakrishnan resigned from KR Narayanan Film Institute Chairman Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia