Awareness | അസാധാരണ എച്ച് ബി ലെവല്‍ കണ്ടെത്തിയ പെണ്‍കുട്ടിയ്ക്ക് കരുതല്‍; വിവ കേരളം ക്യാമ്പയിൻ രക്ഷയായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൂടുതൽ പരിശോധനകളിലൂടെ കുട്ടിയുടെ ഹൃദയത്തിൽ ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തമായി
● കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും നടത്തി
കോട്ടയം: (KVARTHA) കൗമാരക്കാരിയുടെ ജീവൻ രക്ഷിക്കപ്പെടുത്തി വിളർച്ച മുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിവ കേരളം പദ്ധതി. സ്കൂളിൽ നടന്ന പതിവ് പരിശോധനയിൽ കുട്ടിയുടെ ഹീമോഗ്ലോബിൻ അളവ് അസാധാരണമായി ഉയർന്നതായി കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനകളിലൂടെ കുട്ടിയുടെ ഹൃദയത്തിൽ ഗുരുതരമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തമായി. വിവ പദ്ധതിയിലൂടെ ഈ പ്രശ്‌നം നേരത്തേ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും നടത്തി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു.
വിളര്‍ച്ച കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവബോധവും ചികിത്സയും ലഭ്യമാക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌കൂള്‍ തല വിവ ക്യാമ്പയിന്റെ ലക്ഷ്യം. ഇതാണ് വഴിത്തിരിവായത്. ആദ്യം, വിളർച്ചയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണെന്ന് കരുതിയിരുന്നെങ്കിലും, കൂടുതൽ പരിശോധനകളിലൂടെ ഹൃദയത്തിൽ ഗുരുതരമായ ഒരു അവസ്ഥയാണെന്ന് വ്യക്തമായി. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പാലയിലെ സ്‌കൂളില്‍ ക്യാമ്പ് നടത്തിയപ്പോഴാണ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഹീമോഗ്ലോബിന്‍ അളവ് വളരെ കൂടുതല്‍ ആയാണ് കാണിച്ചത്.
കുട്ടിയുടെ ഹൃദയത്തിന്റെ വാല്‍വിന് ചെറുപ്പത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രദ്ധിച്ചിലായിരുന്നു. വിവ പദ്ധതിയില്‍ സ്‌ക്രീനിംഗ് വഴി കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരീകരണം നടത്തുന്നത് ലാബുകളില്‍ രക്തപരിശോധന നടത്തിയാണ്. ലാബില്‍ പരിശോധിച്ചപ്പോഴും ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്നു തന്നെയായിരുന്നു. കുട്ടിക്ക് വിദഗ്ദ്ധ ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തുടര്‍പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഹൃദയ വാല്‍വിന് ഗുരുതര പ്രശ്നമുണ്ടായതിനാല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തുകയായിരുന്നു.
വിവ പദ്ധതിയിലൂടെ പങ്കെടുത്ത മുഴുവന്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ടീമിനും ചികിത്സ ഏകോപിപ്പിച്ച കോട്ടയം ജില്ലാ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.
#KeralaHealthcare #VIVCampaign #AdolescentHealth #AnemiaFreeKerala #HeartSurgery #AwarenessProgram
