ലോക് ഡൗണിൽ ഇളവുകളായെങ്കിലും കടകളിൽ പ്രവേശിക്കാൻ നിബന്ധനകൾ; അനുമതി മൂന്ന് വിഭാഗങ്ങൾക്ക് മാത്രം

 


തിരുവനന്തപുരം: (www.kvartha.com 04.08.2021) കോവിഡ് ഇളവുകളുമായി ഇറങ്ങിയ പുതിയ മാര്‍ഗരേഖയില്‍ കടകളിൽ പ്രവേശിക്കാനുള്ളത് കടുത്ത നിബന്ധനകൾ. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദായം ഉപേക്ഷിച്ചാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഉത്തരവ് പ്രകാരം മൂന്നുവിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാൻ സാധിക്കുക. രണ്ടാഴ്ചയ്ക്ക് മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സീന്‍ എടുത്തവര്‍, 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റിവ് സെർടിഫികെറ്റ് ഉള്ളവര്‍, ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ എന്നിവർക്കാണ് അനുമതി.

ലോക് ഡൗണിൽ ഇളവുകളായെങ്കിലും കടകളിൽ പ്രവേശിക്കാൻ നിബന്ധനകൾ; അനുമതി മൂന്ന് വിഭാഗങ്ങൾക്ക് മാത്രം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാത്രി ഒമ്പത് വരെ കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവാദമുണ്ട്. 25 ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.

ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക് ഡൗണുണ്ടാകില്ല. ആയിരത്തില്‍ 10 രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപിള്‍ ലോക്ക് ഡൗണിലാകും. നിയമസഭ ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജാണ്‌ നിയമസഭയിൽ ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്‌. എന്നാൽ കടകളിൽ പ്രവേശിക്കാനുള്ള നിബന്ധനകൾ പൊതുജനങ്ങളെ ബാധിക്കുമെന്ന് വിമർശനമുണ്ട്.

Keywords:  News, Kerala, State, Lockdown, COVID-19, Corona, Thiruvananthapuram, Admission to shops for three categories only.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia