Bail Plea | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

 
ADM Naveen Babu Death Case: PP Divya's Bail Hearing Postponed

Photo Credit: Facebook / PP Divya

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിങ്കളാഴ്ച നടന്നത് സാങ്കേതികമായ നടപടിക്രമങ്ങള്‍ മാത്രം
● നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടന്നതായി കുടുംബം ആരോപിച്ചിരുന്നു
● കലക്ടര്‍ക്കെതിരേയും ഗൂഢാലോചന സംശയിച്ച് കുടുംബം 

കൊച്ചി: (KVARTHA) കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഈ മാസം 24ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തിങ്കളാഴ്ച സാങ്കേതികമായ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നത്. 24-ാം തീയതി വരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് സംരക്ഷണമുണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 

Aster mims 04/11/2022

 

നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടന്നതായി കുടുംബം ആരോപിച്ചിരുന്നു. പിപി ദിവ്യയ്ക്കും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. 

 

അതേസമയം കലക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും കലക്ടറുടെ ഫോണ്‍ പരിശോധിക്കണമെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം നിഷേധിച്ച് കഴിഞ്ഞ ദിവസം കലക്ടര്‍ രംഗത്തെത്തുകയും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് തന്റെ നിരപരാധിത്തം പോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

#NaveenBabu #PPDivya #KeralaCourt #BailHearing #KeralaNews #CrimeNesw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia