Dance | അടയ്ക്ക പെറുക്കുന്നതിനിടെ സ്‌കൂളിലെ ഓണാഘോഷ പരിപാടിയുടെ പാട്ടുകേട്ട് കയറിവന്നു; വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് ആദിവാസി യുവതി
Sep 3, 2022, 16:06 IST
കോഴിക്കോട്: (www.kvartha.com) മനസ് ആഗ്രഹിക്കുന്നപോലെ ഉല്ലസിക്കാന്‍ നൃത്തംപോലെ മറ്റൊരു മാധ്യമത്തിനും ശേഷിയില്ലെന്ന് വേണം കരുതാന്‍. സ്വയം മറന്ന് ചടുലമായ ചലനങ്ങളോടും അല്ലാതെയും പരിസരം മറന്ന് പാട്ടിനൊപ്പം ലയിക്കാനുള്ള ഉടലിന്റെ കവിതയാണ് നൃത്തം. വികാരാവിഷ്‌കരണത്തിനും ആശയസംവേദനത്തിനുംവേണ്ടി അല്ലാതെ സന്തോഷനിമിഷത്തില്‍ കാലുകള്‍ ചലിപ്പിക്കാന്‍ നല്ല നര്‍ത്തകിയാവണമെന്നില്ല.
അത്തരത്തില്‍ സ്‌കൂളിലെ ഓണാഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ആദിവാസി യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്‌കൂളിലെ ഓണാഘോഷ പരിപാടിയില്‍ പാട്ടുകേട്ട് കയറിവന്നാണ് ഈ യുവതി വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്തത്.
കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ ഓണാഘോഷത്തിനിടയിലേക്കാണ് സമീപത്ത് അടയ്ക്ക
പെറുക്കുകയായിരുന്ന യുവതി എത്തിയത്. പാട്ടുകേട്ടതോടെ ആവേശത്തിലായ യുവതി കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടി. രണ്ടു വ്യത്യസ്ത പാര്‍ട്ടുകള്‍ക്കും ഇവര്‍ രണ്ടുതരത്തിലാണ് നൃത്തച്ചുവടുകള്‍ വയ്ക്കുന്നതെന്നും പുറത്തുവന്ന വീഡിയോയില്‍ കാണാം.
പെറുക്കുകയായിരുന്ന യുവതി എത്തിയത്. പാട്ടുകേട്ടതോടെ ആവേശത്തിലായ യുവതി കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടി. രണ്ടു വ്യത്യസ്ത പാര്‍ട്ടുകള്‍ക്കും ഇവര്‍ രണ്ടുതരത്തിലാണ് നൃത്തച്ചുവടുകള്‍ വയ്ക്കുന്നതെന്നും പുറത്തുവന്ന വീഡിയോയില്‍ കാണാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.