കാമുകനും സുഹൃത്തും ചേര്‍ന്നു വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കനാലില്‍ തള്ളി; പ്രതികള്‍ കസ്റ്റഡിയില്‍

 


അടിമാലി: (www.kvartha.com 10.12.2016) കാമുകനും സുഹൃത്തും ചേര്‍ന്നു വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കനാലില്‍ തള്ളി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഇറച്ചിപ്പാലം കനാലിലാണ് മൃതദേഹം തള്ളിയത്. സാമ്പത്തിക ഇടപാടുകളാണു കൃത്യം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

കാമുകനും സുഹൃത്തും ചേര്‍ന്നു വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കനാലില്‍ തള്ളി; പ്രതികള്‍ കസ്റ്റഡിയില്‍
കഴുത്തിലെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊന്നത്തടി പഞ്ചായത്തിലെ തിങ്കള്‍ക്കാട് സ്വദേശിനി പൊന്നെടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലു (42) വാണു കൊല്ലപ്പെട്ടത്. ഉപ്പുതറ ചപ്പാത്ത് കരുന്തരുവി സ്വദേശി സലിന്‍, സുഹൃത്ത് തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജയിംസ് എന്നിവരാണു പ്രതികള്‍. ഇവര്‍ രണ്ടുപേരും കസ്റ്റഡിയിലാണ്. സലിന്‍ പാസ്റ്ററാണെന്ന് പോലീസ് പറയുന്നു. നവംബര്‍ മൂന്നുമുതല്‍ സാലുവിനെ വീട്ടില്‍ നിന്നു കാണാതായിരുന്നു.

ഇതു സംബന്ധിച്ച് ഭര്‍ത്താവ് ബാബു വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം അറിയുന്നത്. പ്രതികളുമായെത്തി പോലീസ് കഴിഞ്ഞദിവസം കനാലില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മൂന്നു വര്‍ഷത്തോളമായി സലിനും സാലുവും അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.

മാത്രമല്ല സാലു അടുത്തയിടെ സലിനില്‍ നിന്നും അകന്നതും കൊലപാതകത്തിനു കാരണമായതായും പോലീസ് പറഞ്ഞു. സാലുവിനെ കൊലപ്പെടുത്താനായി സലിന്‍ ഉത്തമപാളയത്തുള്ള ജയിംസിന്റെ സഹായം തേടിയെന്നും ഇരുവരും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ മൂന്നിന് സലിന്‍ സാലുവിനെ ഉത്തമപാളയത്തേക്കു കൊണ്ടുപോയി. ഒരു ദിവസം ലോഡ്ജില്‍ താമസിച്ചു. നാലാം തീയതി രാത്രി കുമളിയിലേക്കുള്ള യാത്രയില്‍ ജയിംസും ഇവരൊപ്പംചേര്‍ന്നു. ഇറച്ചിപ്പാലത്തുവച്ച് സാലുവിന്റെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്നാണ് കേസ്. സലിന്റെ മൊബൈല്‍ഫോണിലെ സിംകാര്‍ഡ് ഇടയ്ക്കിടെ സാലുവും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഇടുക്കി ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിമാലി സിഐ ടി.യു. യൂനസ്, വെള്ളത്തൂവല്‍ എസ്‌ഐ: വി. ശിവലാല്‍, എഎസ്‌ഐമാരായ സി.വി.ഉലഹന്നാന്‍, സജി എന്‍. പോള്‍, സി.ആര്‍.സന്തോഷ്, കെ.ഡി.മണിയന്‍, സിപിഒ: ഇ.ബി.ഹരികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍

Keywords:  Adimali housewife murder case ; 2 held, Friends, Police, Probe, Custody, Husband, Complaint, Missing, Dead Body, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia