ടിപി വധക്കേസ്: എഡിജിപി വിന്‍സണ്‍ എം പോള്‍ അവധിയിലേയ്ക്ക്

 


ടിപി വധക്കേസ്: എഡിജിപി വിന്‍സണ്‍ എം പോള്‍ അവധിയിലേയ്ക്ക്
കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന എഡിജിപി വിന്‍സണ്‍ എം പോള്‍ അവധിയിലേയ്ക്ക്. മൂന്നുമാസം മുന്‍പാണ്‌ എഡിജിപി അവധിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ടിപി വധക്കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സമര്‍ത്ഥനായ എഡിജിപിയുടെ അവധി സര്‍ക്കാര്‍ നല്‍കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.

ഇദ്ദേഹത്തിന്റെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നതിനാല്‍ തക്കതായ തീരുമാനം കൈക്കൊള്ളുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിദേശത്ത് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അവധി. 27 ദിവസത്തേക്കാണ് അവധി ചോദിച്ചിരിക്കുന്നത്.

Keywords:  Kerala, Kozhikode, T.P Chandrasekhar Murder Case, Police 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia