Swasika | ഒടുവില്‍ പ്രണയസാഫല്യം; സീരിയല്‍-സിനിമ താരം സ്വാസിക വിവാഹിതയായി; വരന്‍ ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ്
Jan 25, 2024, 10:30 IST
കൊച്ചി: (KVARTHA) സീരിയല്‍ സിനിമാ താരം സ്വാസിക വിജസ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. നേരത്തെ ജനുവരി 26നാണ് വിവാഹം എന്നായിരുന്നു സ്വാസിക പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സ്വാസികയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
'ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു' എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സീരിയലിന്റെ സെറ്റില്‍വെച്ചാണ് രണ്ടുപേരും പ്രണയത്തിലാവുന്നത്.
'താനാണ് അങ്ങോട്ട് പ്രോപോസ് ചെയ്തതെന്ന് മുന്‍പ് സ്വാസിക പറഞ്ഞിരുന്നു. ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റില്‍വെച്ചാണ്, പ്രേമിന്റെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസിലൊക്കെ സങ്കല്‍പ്പിച്ച മാന്‍ലി വോയിസാണ്.'- എന്നാണ് ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. ഇവര്‍ തമ്മിലുള്ള ഫോടോഷൂട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു.
Keywords: News, Kerala, Kerala-News, Cinema-News, Social-Media-News, Actress, Swasika Vijay, Prem Jacob, Got Married, Actor, Social Media, Television, Serial, Love, Model, Actress Swasika Vijay and Prem Jacob got married.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.