Actress Shamna Qasim | പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല; പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ശംന ഖാസിം
Oct 31, 2022, 10:55 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി ശംന ഖാസിം. പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്ന് പറഞ്ഞ ശംന കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പറഞ്ഞു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ശംന അഭിപ്രായം പറഞ്ഞത്.
ശംനയുടെ കുറിപ്പ്
പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍, മരണത്തിലേക്ക് അവന് നടന്നുപോകുമ്പോള്‍ അവന് അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണം.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഗ്രീഷ്മയുടെ കുറ്റസമ്മതം. ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം നല്കി കുടിപ്പിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായി ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആന്തരാവയങ്ങള്‍ തകരാറിലായി 25 നാണ് മരിക്കുന്നത്. മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ കുറ്റപ്പെടുത്തിയില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗ്രീഷ്മയോട് കഷായത്തിന്റെ വിവരങ്ങള്‍ ചോദിച്ചുവെങ്കിലും അവര്‍ അതേക്കുറിച്ച് വെളിപ്പെടുത്താന്‍ തയാറായില്ല.
തുടക്കം മുതല്‍ ഗ്രീഷ്മയുടെ പെരുമാറ്റത്തില്‍ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മരണത്തിന് ശേഷം അവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗ്രീഷ്മ. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുട സംഘം ഗ്രീഷ്മയെ കമിഷണര്‍ ഓഫിസിലേക്ക് വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റ സമ്മതം നടത്തിയത്.
രണ്ടാം വര്‍ഷ എം എ വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് ഗ്രീഷ്മയെ ഇത്തരം കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു.മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
Keywords: Actress Shamna Qasim about Sharon Murder Case, Kannur, Actress, Murder case, Social Media, Kerala, News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.