ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു ഇത്; സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള തീരുമാനത്തില്‍ വിമര്‍ശനമുന്നയിച്ച്‌ നടി പാര്‍വതി

 


തിരുവനന്തപുരം: (www.kvartha.com 18.05.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള തീരുമാനത്തില്‍ വിമർശനമുന്നയിച്ച് നടി പാര്‍വതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന ഒരു സര്‍കാരില്‍ നിന്ന് ഈ തീരുമാനം കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആയി നടത്തി മാതൃക കാട്ടാനുള്ള അവസരമായിരുന്നു ഇതെന്നും പാര്‍വതി പറഞ്ഞു.

'ഉത്തരവാദപ്പെട്ട രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍കാരാണ് ഇതെന്നതില്‍ സംശയമേതുമില്ല. അതിനാലാണ് 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‍ഥാവന ഞെട്ടലുളവാക്കുന്നത്, അംഗീകരിക്കാനാവാത്തത്. 

ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു ഇത്; സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള തീരുമാനത്തില്‍ വിമര്‍ശനമുന്നയിച്ച്‌ നടി പാര്‍വതി

കോവിഡ് കേസുകള്‍ ഇപ്പോഴും കൂടിക്കൊണ്ടിരിക്കെ ഒരു തെറ്റായ തീരുമാനമായിപ്പോയി ഇത്. ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു ഇത് എന്നതിനാല്‍ പ്രത്യേകിച്ചും. പൊതുചടങ്ങ് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആയി നടത്താനുള്ള ഈ അപേക്ഷ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു', ട്വിറ്ററില്‍ പാര്‍വതി കുറിച്ചു.
Keywords:  News, Thiruvananthapuram, Actress, Malayalam, Pinarayi Vijayan, Government, Oath, Kerala, State, Cabinet, Actress Parvathy criticizes Pinarayi Vijayan govt's oath ceremony on May 20
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia