Vijay Babu Arrested | പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ വിജയ് ബാബു അറസ്റ്റില്‍; തെളിവെടുപ്പ് നടത്തും
Jun 27, 2022, 12:47 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എറണാകുളം സൗത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും. വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും വിജയ് ബാബുവിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായിരുന്നു.

ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ഒമ്പതുമതല്‍ വൈകീട്ട് ആറുവരെ ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരം പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് രാവിലെ ഒമ്പതിന് തന്നെ വിജയ് ബാബു ഹാജരായി. അപ്പോഴാണ് നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇനി കൃത്യം നടന്നുവെന്ന് പരാതിക്കാരി ആരോപിച്ച പനമ്പള്ളിയിലെ ഫ്‌ലാറ്റ്, മരടിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.