SWISS-TOWER 24/07/2023

Actress Meenakshi | കന്നിവോട് ചെയ്ത് നടി മീനാക്ഷിയും; നല്ല അനുഭവമായിരുന്നുവെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാനായതില്‍ അഭിമാനമുണ്ടെന്നും താരം

 


ADVERTISEMENT

കോട്ടയം: (KVARTHA) കന്നി വോട് ചെയ്ത് നടി മീനാക്ഷി അനൂപ്. നല്ല അനുഭവമായിരുന്നുവെന്നും വോട് ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും മീനാക്ഷി പറഞ്ഞു. പട്യാലിമറ്റം എല്‍പി സ്‌കൂളിലാണ് മീനാക്ഷി വോട് ചെയ്തത്. 'എന്റെ ആദ്യത്തെ വോടായിരുന്നു, നല്ല അനുഭവമായിരുന്നു. ഏറ്റവും സന്തോഷമുള്ളത്, വോടവകാശം കിട്ടി അധികം വൈകാതെ തന്നെ ആദ്യ വോട് ചെയ്യാനായി എന്നതാണ്.

എനിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് 18 വയസ്‌  പൂര്‍ത്തിയായത്. അപ്പോള്‍ത്തന്നെ തിരഞ്ഞെടുപ്പും വന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ നമ്മുടെ ഇന്‍ഡ്യ. നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം' എന്നും വോട് ചെയ്ത ശേഷം മീനാക്ഷി പറഞ്ഞു.

Actress Meenakshi | കന്നിവോട് ചെയ്ത് നടി മീനാക്ഷിയും; നല്ല അനുഭവമായിരുന്നുവെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാനായതില്‍ അഭിമാനമുണ്ടെന്നും താരം

വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും പേരെടുത്തിട്ടുണ്ട്.

Keywords: Actress Meenakshi excitedly casts first vote, says 'Now, I also get to choose who leads', Kottayam, News, Actress Meenakshi, Casts First Vote, Lok Sabha Election, Politics, Media, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia