SWISS-TOWER 24/07/2023

ബിനാലെയ്ക്ക് താരത്തിളക്കം നല്‍കാന്‍ മഞ്ജുവും ഗീതുവും എത്തി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02/02/2015) ബിനാലെയ്ക്ക് താരത്തിളക്കം നല്‍കാന്‍ ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യരും, ഗീതു മോഹന്‍ദാസും കൊച്ചി മുസ്സിരിസ് ബിനാലെയിലെത്തി. ഞായറാഴ്ചയാണ് ഇരുവരും ബിനാലെ സന്ദര്‍ശിച്ചത്. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുമണിക്കൂറോളമാണ് ഇരുവരും ചെലവിട്ടത്.

2012 ല്‍ ആദ്യമായി ബിനാലെ എത്തിയപ്പോഴും മഞ്ജു സന്ദര്‍ശിച്ചിരുന്നു.  ഇക്കുറി ഫേസ്ബുക്കിലൂടെ ബിനാലെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം പ്രദര്‍ശനം തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും മറ്റു ബിനാലെ വേദികള്‍ സന്ദര്‍ശിക്കാനായി വീണ്ടുമെത്തുമെന്നും ദേശീയ അവാര്‍ഡ് നേടിയ 'ലയേഴ്‌സ് ഡയസ്' എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയായ ഗീതു മോഹന്‍ദാസ് പറഞ്ഞു.
ബിനാലെയ്ക്ക് താരത്തിളക്കം നല്‍കാന്‍ മഞ്ജുവും ഗീതുവും എത്തി

മലയാളിയായ അജി വി എന്‍ ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങള്‍ക്കും ചൈനീസ് കലാകാരന്‍ ഷൂബിങ്ങ് ഇലകളും നാരുകളും കൊണ്ടു തീര്‍ത്ത നിഴല്‍ ചിത്രങ്ങള്‍ക്കും മുന്നിലാണ് താരങ്ങള്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്.

തങ്ങളെ ഏറെ വിസ്മയിപ്പിച്ചത് റ്യോട്ടോ കുവാക്കുബോ ഇരുട്ടുമുറിയില്‍ തീര്‍ത്ത നിഴല്‍ച്ചിത്രങ്ങളാണെന്ന് ഇരുവരും  പറഞ്ഞു. 'ലോസ്റ്റ് 12' എന്ന കലാവിന്യാസം വീക്ഷിക്കുന്നതിനിടെ എല്‍ഇഡി ഘടിപ്പിച്ച കളിത്തീവണ്ടി ചുവരില്‍ തീര്‍ത്ത നിഴലുകള്‍ അത്ഭുതകരമായ അര്‍ത്ഥതലങ്ങളുള്ളവയാണെന്ന് ഇരുവരും വിലയിരുത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എസ്.വൈ.എസ് 60-ാംവാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റുഡന്‍സ് അസംബ്ലി
Keywords:  Actress Manju Warrier and Geethu Mohandas visited Kochi Muziris biennale, Kochi, Facebook, Director, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia