Actress Divorced | നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹബന്ധം വേര്‍പിരിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:(KVARTHA) നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹബന്ധം വേര്‍പിരിഞ്ഞു. സുജിത് തന്നെയാണ്  സൈന പ്ലേ  എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണ്, ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി, മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് വ്യക്തമാക്കി.

Actress Divorced | നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹബന്ധം വേര്‍പിരിഞ്ഞു

സുജിത്തിന്റെ വാക്കുകള്‍:

2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സ് ആയി. ഇപ്പോള്‍ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താല്‍പര്യം. ഞങ്ങള്‍ തമ്മില്‍ ഉള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ചര്‍ച ചെയ്യാറുണ്ട്', എന്നും സുജിത് വാസുദേവ് പറഞ്ഞു.

2000-ല്‍ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ദയ എന്നൊരു മകളുണ്ട്. ഇരുവരും വേര്‍പിരിഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇത് ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്.

മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളാണ് സുജിത് വാസുദേവ്. ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനാണ്.

Keywords: Actress Manju Pillai And Sujith Vasudev Divorced: 'Empuraan' Cinematographer Confirms The Split, Kochi, News, Divorced, Actress Manju Pillai And Sujith Vasudev, Interview, Gossip, You tube Channel, Daughter, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script