Controversy | വളര്‍ത്തുനായക്ക് ജാതി പേര് നല്‍കിയ നടി ഐശ്വര്യ മേനോന് സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍; ചിത്രത്തിനേക്കാള്‍ വൈറലായത് അടിക്കുറിപ്പ്!

ADVERTISEMENT

കൊച്ചി: (KVARTHA) വളര്‍ത്തുനായക്ക് ജാതി പേര് നല്‍കിയ നടി ഐശ്വര്യ മേനോന് സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍. വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രത്തിന് താരം പങ്കുവെച്ച അടിക്കുറിപ്പാണ് ട്രോളിന് കാരണമായത്. ചിത്രത്തിനേക്കാള്‍ വൈറലായത് താരം നല്‍കിയ അടിക്കുറിപ്പ് തന്നെയാണ്.

'എന്റെ മകള്‍ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി' എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി. നടിയുടെ പോസ്റ്റിനെ പരിഹസിച്ച് നിരവധി കമന്റുകളും ട്രോളുകളും എത്തിയിട്ടുണ്ട്.

Controversy | വളര്‍ത്തുനായക്ക് ജാതി പേര് നല്‍കിയ നടി ഐശ്വര്യ മേനോന് സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍; ചിത്രത്തിനേക്കാള്‍ വൈറലായത് അടിക്കുറിപ്പ്!
 
ഉന്നത കുലജാതയായ പട്ടി, ഏതാണ് നായയുടെ തറവാട്, മേനോന്‍ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ? എന്നിങ്ങനെയുള്ള കമന്റുകളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിറയുന്നത്.

2012 ലാണ് ഐശ്വര്യ വെള്ളിത്തിരയില്‍ ചുവടുവെക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ 'തമിഴ് പടം 2' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസില്‍ ചിത്രം 'മണ്‍സൂണ്‍ മാഗോസില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന 'ബസൂക്ക' എന്ന ചിത്രത്തിലും ഐശ്വര്യ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്കിലും കന്നഡയിലും സജീവമാണ്.

Controversy | വളര്‍ത്തുനായക്ക് ജാതി പേര് നല്‍കിയ നടി ഐശ്വര്യ മേനോന് സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍; ചിത്രത്തിനേക്കാള്‍ വൈറലായത് അടിക്കുറിപ്പ്!

Keywords: Actress Iswarya Menon dog's name viral on social media, Kochi, News, Actress Iswarya Menon, Slaps, Criticism, Social Media, Comment, Post, Instagram, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia