വീണ്ടും അമ്മയാകാനൊരുങ്ങുന്ന നടി ദിവ്യാ ഉണ്ണിയുടെ 'വളക്കാപ്പ്' ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍!

 


കൊച്ചി: (www.kvartha.com 06.12.2019) നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാകാനൊരുങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത് സംബന്ധിച്ച് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച തന്റെ 'വളക്കാപ്പ്' ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മദര്‍ഹുഡ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ദിവ്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.

വീണ്ടും അമ്മയാകാനൊരുങ്ങുന്ന നടി ദിവ്യാ ഉണ്ണിയുടെ 'വളക്കാപ്പ്' ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍!

തന്റെ അമ്മയ്ക്കും ഭര്‍ത്താവിനോടുമൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ ആരാധകരുമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍ക്ക് സാല്‍മണ്‍ നിറത്തില്‍ സ്വര്‍ണകസവുള്ള സാരി ധരിച്ചാണ് നടി ഫോട്ടോകളിലുള്ളത്. ഇതോടൊപ്പം വലിയ വട്ടപ്പൊട്ടും കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്.

വിനയന്റെ ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വെച്ച അഭിനേത്രിയാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി പുറത്തിറങ്ങിയ അനവധി ചിത്രങ്ങളിലൂടെ ഒരു നര്‍ത്തകി കൂടിയായ ദിവ്യ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു.

വീണ്ടും അമ്മയാകാനൊരുങ്ങുന്ന നടി ദിവ്യാ ഉണ്ണിയുടെ 'വളക്കാപ്പ്' ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍!

പിന്നീട് വിവാഹശേഷം അമേരിക്കയില്‍ താമസമാക്കിയ ദിവ്യ ഉണ്ണി നീണ്ട കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും മാറി നിന്നു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2008ല്‍ പുറത്തിറങ്ങിയ 'മാജിക് ലാംപ്' എന്ന ജയറാം ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരികയായിരുന്നു.

മുന്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്ത ദിവ്യ പിന്നീട് അഭിനയ, നൃത്ത രംഗങ്ങളില്‍ സജീവമാകുകയായിരുന്നു. ഏതാനും നാളുകളായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Actress, Kerala, Kochi, News, Divorce, Marriage, Pregnant Woman, Mother, Mother Hood, Dance, Social Media, Instagram, Actress Divya Unni's 'Valakappu' Ceremony

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia