Divya Unni | മകന്റെ 14-ാം പിറന്നാള്‍ ആഘോഷമാക്കി നടി ദിവ്യ ഉണ്ണി; ചിത്രങ്ങളെടുത്തത് ഡാഡി കൂള്‍ ആണെന്നും താരം

 


കൊച്ചി: (www.kvartha.com) മകന്‍ അര്‍ജുന്റെ 14-ാം പിറന്നാള്‍ ആഘോഷമാക്കി നടി ദിവ്യ ഉണ്ണി. പിറന്നാള്‍ ആഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. അനിയത്തിമാര്‍ക്കും അമ്മയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മകന്റെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ രാജകുമാരന് പതിനാല് വയസ്സായി എന്നും പിറന്നാള്‍ ചിത്രമെടുത്തത് ഡാഡി കൂള്‍ ആണെന്നും താരം കുറിച്ചു.

Divya Unni | മകന്റെ 14-ാം പിറന്നാള്‍ ആഘോഷമാക്കി നടി ദിവ്യ ഉണ്ണി; ചിത്രങ്ങളെടുത്തത് ഡാഡി കൂള്‍ ആണെന്നും താരം

അര്‍ജുനെ കൂടാതെ ഐശ്വര്യ, മീനാക്ഷി എന്നീ പെണ്‍മക്കളും താരത്തിനുണ്ട്. അടുത്തിടെയായിരുന്നു താരം ഐശ്വര്യയുടേയും മീനാക്ഷിയുടേയും പിറന്നാള്‍ ആഘോഷിച്ചത്. കുടുംബസമേതം അമേരികയില്‍ താമസിക്കുകയാണ് നടി.

നൃത്തത്തിലും സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.


Keywords: Actress Divya Unni celebrated her son's 14th birthday, Kochi, News, Social Media, Birthday Celebration, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia