സീരിയല്‍നടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍
Aug 31, 2012, 10:28 IST
കോഴിക്കോട്: അഭിനയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സീരിയല്‍ നടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയിലായി. മുക്കത്തിന് സമീപം പൂളപ്പൊയിലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷയെ (22) യാണ് ഭര്‍ത്താവ് സജീവ് (26) കുത്തി കൊലപ്പെടുത്തിയത്. സജീവ് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തില്‍ പരിക്കേറ്റ വര്‍ഷയുടെ അമ്മ ബേബിയെ(45) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചരാത്രി 8.30നാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച സജീവിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും വര്‍ഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
സീരിയല്‍ അഭിനയിക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തതോടെ ഒരു വര്‍ഷത്തോളമായി രണ്ടുപേരും വേറിട്ട് താമസിക്കുകയാണ്. സീരിയല്‍ ചിത്രീകരണം കഴിഞ്ഞ് ഓണത്തിന് വര്‍ഷ വീട്ടില്‍ എത്തിയെന്ന വിവരമറിഞ്ഞ് സജീവന്‍ പുതുക്കോട്ടെ താമസസ്ഥലത്ത് എത്തുകയായിരുന്നു. വാക് തര്‍ക്കമുണ്ടാവുകയും സജീവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. വര്‍ഷയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ സജീവന്റെ കൈയ്ക്ക് പരിക്കേറ്റു.
കൊണ്ടോട്ടിക്കടുത്ത് കീഴ്ശ്ശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയാണ് കോണ്‍ക്രീറ്റ് തൊഴിലാളിയായ സജീവ്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. അതേസമയം വര്‍ഷയെ തിരുവനന്തപുരത്ത് ബിഫാം കോഴ്സിന് ചേര്‍ത്തിരുന്നു. അവിടെ പഠിക്കുമ്പോഴാണ് സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനയിക്കുന്നത് സജീവ് എതിര്‍ത്തതിനാല്‍ വര്‍ഷ പിന്നീട് തന്റെ വീട്ടിലേക്ക് വന്നില്ലെന്ന് സജീവ് പോലീസിനോട് വെളിപ്പെടുത്തി. ഇപ്പോള്‍ നാലുമാസത്തോളമായി സഹോദരന്‍ ജിഷ്ണുവിനൊപ്പം വാടകവീട്ടിലാണ് വര്‍ഷ താമസിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. സജീവ് പോലീസില്‍ കുറ്റം ഏറ്റു പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്സണ്‍ അബ്രഹാം, മുക്കം സി.ഐ. രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Varsha, Murder, Actress, Wife, Husband, Police, Arrest, Kozhikode, Kerala, Serial
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.