Chippy's Pongala | ആറ്റുകാൽ പൊങ്കാലയുടെ മുഖമായി ചിപ്പി മാറിയതെങ്ങനെ? ഇത്തവണയും പതിവ് തെറ്റിക്കില്ല!
Feb 20, 2024, 19:19 IST
തിരുവനന്തപുരം: (KVARTHA) നടി ചിപ്പിയും ആറ്റുകാൽ പൊങ്കാലയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ചിപ്പിയില്ലാതെ എന്ത് ആറ്റുകാൽ പൊങ്കാലയെന്നാണ് മാധ്യമ പ്രവർത്തകരും നെറ്റിസൻസും ചോദിക്കുന്നത്. പലപ്പോഴും ട്രോളുകളായും സാമൂഹ്യ മാധ്യമങ്ങളിൽ ചിപ്പിയെ ആഘോഷിക്കാറുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും ഈ ഉത്സവത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് സ്ത്രീകൾ ഒഴുകിയെത്തുമ്പോൾ എന്തുകൊണ്ട് ചിപ്പി മാത്രം ഇത്രമേൽ ശ്രദ്ധയാകർഷിക്കുന്നു?
വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടാന്‍ എത്തുന്നുവെന്നതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി. ആറ്റുകാൽ പൊങ്കാല ഇടാൻ എത്തുന്നവരുടെ കൂട്ടത്തിൽ പതിറ്റാണ്ടുകളായി കാണുന്ന മുഖമായതുകൊണ്ട് മാധ്യമങ്ങൾക്കും പ്രിയങ്കരിയായി മാറി ഇവർ. ചാനലുകാരും ഫോട്ടോഗ്രാഫർമാരും എല്ലാമെത്തും. താരത്തിന്റെ ചിത്രം പത്രത്തിലും ചാനലിമൊക്കെ വരും.
ആദ്യ കാലം മുതല്‍ നടി ചിപ്പിയും പൊങ്കാല ഇടാന്‍ വരുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. അത് സ്ഥിരമായതോടെ ചിപ്പി പൊങ്കാല ഇടാന്‍ വരുമോ എന്ന് നോക്കി മാധ്യമങ്ങളും കാത്തിരിപ്പ് തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെയാണ് ചിപ്പി ശരിക്കും ആറ്റുകാൽ പൊങ്കാലയുടെ മുഖമായി മാറിയത്.
തികഞ്ഞ ആറ്റുകാൽ ദേവി ഭക്തയായ ചിപ്പി എത്ര ഷൂട്ടിങ് തിരക്കൊക്കെ ഉണ്ടെങ്കിലും പൊങ്കാല ദിവസമെത്തിയാൽ താരം ആറ്റുകാല്‍ ഭഗവതി ക്ഷേത്ര മുറ്റത്ത് എത്തിയിരിക്കും.
താൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണെന്നും ആറ്റുകാൽ പൊങ്കാലയെന്നാൽ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ലെന്നും തിരുവനന്തപുരത്തിന്റെ തന്നെ ഉത്സവമാണെന്നുമാണ് താരം പറയുന്നത്. പയറും കടുംപായസവുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്. നേരത്തെ നടി കൽപനയ്ക്കൊപ്പമായിരുന്നു ചിപ്പി പൊങ്കാലയ്ക്ക് എത്തിയിരുന്നത്.
വിയോഗത്തോടെ കൽപനയില്ലാതെ പൊങ്കാലയ്ക്ക് എത്തുന്നതിന്റെ സങ്കടം പലപ്പോഴും ചിപ്പി പങ്കുവെച്ചിട്ടുണ്ട്. എന്നിരുന്നാലും പൊങ്കാലയ്ക്കൊപ്പം താൻ എങ്ങനെ അറിയപ്പെട്ടു തുടങ്ങിയെന്നതിനു ചിപ്പിയ്ക്ക് പോലും ഉത്തരമില്ലെന്നതാണ് വാസ്തവം. ഇത്തവണയും പൊങ്കാലയ്ക്കെത്തുമെന്ന് ചിപ്പി അറിയിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur-New, Thiruvananthapuram-News, Religion, Religion-News, Attukal-Pongala-News, Chippy, Actress Chippy at Attukal Pongala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.