പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതായി അറിയില്ല, ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 31.10.2017) പള്‍സര്‍ സുനി കാവ്യാ മാധവന്റെ 'ലക്ഷ്യ' വ്യാപാര സ്ഥാപനത്തില്‍ വന്നതായി അറിയില്ലെന്ന് മൊഴി മാറ്റിനല്‍കിയ സാക്ഷിക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പള്‍സര്‍ സുനി, നടി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്നിരുന്നുവെന്ന് നേരത്തെ മൊഴി നല്‍കിയ ജീവനക്കാരനാണ് പിന്നീട് അറിയില്ലെന്ന് മാറ്റിപ്പറഞ്ഞത്.

ഇയാള്‍ പോലീസിന് നല്‍കിയ മൊഴി മാറ്റിയത് ഒരു മാസം മുമ്പ് കോടതിയെ അറിയിച്ചിരുന്നു. അതിനിടെ കാവ്യയുടെ ഡ്രൈവര്‍ മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചു. സാക്ഷിയെ സ്വാധീനിക്കുന്നതിനും മൊഴി മാറ്റിക്കുന്നതിനുമാണ് കാവ്യയുടെ ഡ്രൈവര്‍ വിളിച്ചതെന്നാണ് സൂചന. ഒളിവില്‍ കഴിയവെ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി ദിലീപിനെ അന്വേഷിച്ചുവെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി.

പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതായി അറിയില്ല, ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്


ഇയാളുടെ ആദ്യ മൊഴി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇതിന് ശേഷം സാക്ഷിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയപ്പോഴാണ് ഇയാള്‍ മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും ഇയാള്‍ ലക്ഷ്യയില്‍ വന്നുവെന്ന് അറിയില്ലെന്നുമാണ് ഇയാളുടെ പുതിയ മൊഴി. നിര്‍ണ്ണായക സാക്ഷി മൊഴി മാറ്റിയത് കേസിനെ ബാധിക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Actress, Dileep, Police, Court, Case, Attack case, Actress attack case: police were ready to register a case against the witness who changed the statement
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script